ന്യൂഡൽഹി: ആരാധകരുടെ കാത്തിരിപ്പുകൾ വിരമാമിട്ട് ഥാറിൻെറ വില മഹീന്ദ്ര പുറത്തുവിട്ടു. ബേസ് മോഡലായ എ.എക്സിന് 9.80 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയൻറ് എൽ.എക്സിന് 13.75 ലക്ഷം രൂപയുമാണ് വില. ആഗസ്റ്റ് 15നാണ് ഥാറിനെ മഹീന്ദ്ര പുറത്തിറക്കിയത്. പേര് പഴയതു തന്നെയാണെങ്കിലും അടിമുടി മാറിയാണ് ഥാറിൻെറ രണ്ടാംജന്മം. പഴയ മോഡലിനേക്കാൾ വലിപ്പം മാത്രമല്ല, സാങ്കേതിക വിദ്യകളും സൗകര്യവുമെല്ലാം ഒരുപാട് വർധിച്ചു.
2010ലാണ് മഹീന്ദ്ര ആദ്യമായി ഥാറിനെ അവതരിപ്പിക്കുന്നത്. അതിനുശേഷം ഓഫ്റോഡ് കമ്പക്കാരുടെ ഇഷ്ടവാഹനമായി മാറാൻ അധികസമയം വേണ്ടിവന്നില്ല. പത്ത് വർഷം കഴിഞ്ഞ് പുതുപ്പിറവി ഉണ്ടാകുേമ്പാൾ ഓഫ്റോഡ് മാത്രമല്ല, കുടുംബങ്ങളെയും മഹീന്ദ്ര മുന്നിൽകാണുന്നു. ഇതിൻെറ ഭാഗമായിട്ട് തന്നെയാണ് പെട്രോൾ എൻജിനും ഓട്ടോമാറ്റിക് ട്രാൻസിമിഷനുമെല്ലാം ഇടംപിടിച്ചിരിക്കുന്നത്.
ബോക്സി രൂപം നിലനിർത്തിയപ്പോൾ വലിപ്പം അൽപ്പം വർധിച്ചിട്ടുണ്ട്. നേരത്തെ പുറത്തേക്ക് തള്ളിനിൽക്കുന്ന ഹെഡ്ലൈറ്റായിരുന്നുവെങ്കിൽ നിലവിലത് ബോണറ്റിന് താഴെയായി ഉള്ളിലേക്ക് വലിഞ്ഞനിലയിലാണ്. 18 ഇഞ്ച് അലോയ് വീലുകൾ വാഹനത്തിൻെറ ഗാംഭീര്യം വർധിപ്പിക്കുന്നു. അഴിച്ചുമാറ്റാൻ കഴിയുന്ന ഹാർഡ് ടോപ്പാണ് മറ്റൊരു പ്രത്യേകത.
സെഡാനുകളോട് കിടപിടിക്കുന്ന ഇൻറീരിയറാണ് പുതിയ ഥാറിനുള്ളത്. സ്റ്റീയറിങ്ങിൽ മ്യൂസിക് കൺട്രോളർ ബട്ടണുകൾ ഇടംപിടിച്ചു. ഏഴ് ഇഞ്ച് ടഞ്ച് സ്ക്രീൻ ഇൻഫോടെയ്ൻ്മെൻറ് സംവിധാനം, ഓട്ടോ ൈക്ലമറ്റ് കൺട്രോൾ, പവർ വിൻഡോകൾ, ഇരട്ട എയർബാഗുകൾ, പാർക്കിങ് സെൻസറുകൾ, സ്പീഡ് അലർട്ട് സംവിധാനം തുടങ്ങിയവയും വാഹനത്തിൻെറ പ്രത്യേകതയാണ്.
എൻജിൻെറ കാര്യത്തിലും ട്രാൻസ്മിഷനിലും കാര്യമായ മാറ്റങ്ങൾ തന്നൊയണ് സംഭവിച്ചത്. നേരത്തെ ഡീസൽ എൻജിനും മാനുവൽ ഗിയർബോക്സും മാത്രമായിരുന്നു ഥാറിനുണ്ടായിരുന്നത്. എന്നാൽ, പുതിയ മോഡലിൽ ഡീസലിന് പുറമെ പെട്രോൾ എൻജിനും ലഭ്യമാണ്. കൂടാതെ ഓട്ടോമാറ്റിക് ഗിയറിലും ഥാറിനെ പറപ്പിക്കാം. എല്ലാ മോഡലുകളും ഫോർവീൽ ഡ്രെവായിരിക്കുമെന്നതും വാഹനകമ്പക്കാരുടെ ആവേശം കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.