2021 കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.95 ലക്ഷം മുതൽ വില ആരംഭിക്കും. വാഹന നിരയിലെ ഒരു വേരിയൻറ് നിർത്തലാക്കിയിട്ടുണ്ട്. പുതിയ ട്രിമ്മുകളും കൂടുതൽ സവിശേഷതകളുമായാണ് സെൽറ്റോസ് എത്തുന്നത്. ക്ലച്ച്‌ലെസ് മാനുവൽ എന്നറിയപ്പെടുന്ന ഐ.എം.ടി ഗിയർേബാക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. കിയ ലോഗോ പരിഷ്കരിച്ചതാണ് മറ്റൊരു പ്രത്യേകത. പഴയ മോഡലിനെക്കാൾ 6,000 രൂപ കൂടുതലാണ് പുതിയ വാഹനത്തിന്.
1.5 ഡീസൽ, ഓട്ടോ എച്ച്ടിഎക്സ് പ്ലസ് വേരിയൻറാണ് നിർത്തലാക്കിയത്. എച്ച്ടികെ പ്ലസ് വേരിയൻറിനൊപ്പം 1.5 പെട്രോൾ-ഐഎംടി ലഭ്യമാണ്. 1.4 ലിറ്റർ ടർബോ പെട്രോൾ, മാനുവൽ ഗിയർബോക്‌സ് എന്നിവയിൽ മാത്രമേ പുതിയ ജിടിഎക്സ് (ഒ) ട്രിം ലഭ്യമാവുകയുള്ളൂ. പാഡിൽ ഷിഫ്റ്റുകൾ, അധിക വോയ്‌സ് കമാൻഡുകൾ എന്നിവ ഫീച്ചറുകളായി നൽകിയിട്ടുണ്ട്.
വേരിയൻറുകൾ
എച്ച്ടിഎക്സ് പ്ലസ് ഡീസൽ ഓട്ടോമാറ്റിക് നിർത്തലാക്കിയെങ്കിലും സെൽറ്റോസ് ലൈനപ്പിൽ രണ്ട് പുതിയ വേരിയൻറുകൾ ചേർത്തിട്ടുണ്ട്. മിഡ്-സ്പെക്ക് എച്ച്ടികെ പ്ലസ് വേരിയൻറ് ഇപ്പോൾ 115 എച്ച്പി, 1.5 ലിറ്റർ പെട്രോൾ ഐഎംടി ഗിയർബോക്സിൽ ലഭ്യമാണ്. കൂടാതെ പുതിയ ഹൈ-സ്പെക് ജിടിഎക്സ് (ഒ) ടർബോ ട്രിമ്മും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൗ മോഡൽ മാനുവൽ ഗിയർബോക്സിൽ മാത്രമായിരിക്കും ലഭ്യമാവുക.
സവിശേഷതകൾ
എൻട്രി ലെവൽ എച്ച്ടിഇ വേരിയൻറിന് പുറമെ, ഓരോ വേരിയന്റിനും ചില അധിക സവിശേഷതകൾ ലഭിക്കും. എച്ച്ടികെ ട്രിമ്മുകൾക്ക് ഇപ്പോൾ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ലഭിക്കുന്നു. എച്ച്ടികെ പ്ലസ് ട്രിമ്മുകൾ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് സവിശേഷതയുമുണ്ട്. ബീജ് സീറ്റ് അപ്ഹോൾസ്റ്ററി, പേവർഡ് സൺറൂഫ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് എച്ച്ടികെ പ്ലസിലുള്ളത്.
എച്ച്ടിഎക്സ് ട്രിമ്മുകളിൽ ഇപ്പോൾ സുരക്ഷാ സവിശേഷതകളായ ഇഎസ്‌സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നിവയും നൽകിയിട്ടുണ്ട്. സൺറൂഫ്, ഡ്രൈവർ സൈഡ് പവർ വിൻഡോ, എസി വെൻറുകൾ, ഫ്രണ്ട് ഡിഫോഗർ എന്നിവ നിയന്ത്രിക്കുന്നതിന് വോയ്‌സ് കമാൻഡുകൾ മതിയാകും. ഈ ട്രിമിന് സ്റ്റാൻഡേർഡായി ഒരു എയർ പ്യൂരിഫയറും ലഭിക്കും. എച്ച്ടിഎക്സ് പ്ലസ് വേരിയന്റിന് ഇപ്പോൾ കറുപ്പ്, തവിട്ട് നിറത്തിലുള്ള ലെതർ സീറ്റ് കവറുകൾ നൽകിയിട്ടുണ്ട്. പുതിയ ജിടിഎക്സ് (ഒ) വേരിയന്റിന് ബീജ്, റെഡ് സ്റ്റിച്ചിംഗ് ഉപയോഗിച്ച് കറുത്ത ലെതറെറ്റ് കവറുകളാണുള്ളത്. ഏറ്റവും ഉയർന്ന ജിടിഎക്സ് പ്ലസ് ട്രിമ്മുകൾ പാഡിൽ ഷിഫ്റ്ററുകൾ ഉപയോഗിച്ച് അപ്‌ഡേറ്റുചെയ്‌തു.
എഞ്ചിനും ഗിയർബോക്സും
ഐഎംടി ഗിയർബോക്സ് കൂട്ടിച്ചേർത്തതോടെ കിയ സെൽറ്റോസ് ഇപ്പോൾ ഏഴ് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 115 എച്ച്പി, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഇപ്പോൾ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി, സിവിടി ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 140 എച്ച്പി, 1.4 ലിറ്റർ ടർബോ-പെട്രോൾ, 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ ഓപ്ഷനുകളിൽ തുടരുന്നു. 115 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ മുമ്പ് ലഭ്യമായ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളിലും തുടരും.
എതിരാളികൾ
ഹ്യൂണ്ടായ് ക്രെറ്റ, നിസ്സാൻ കിക്സ്, റെനോ ഡസ്റ്റർ, മാരുതി സുസുക്കി എസ്-ക്രോസ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ തുടങ്ങി ശക്തരായ എതിരാളികളാണ് സെൽറ്റോസിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.