ടാറ്റ സഫാരി ബുക്കിങ്​ ഫെബ്രുവരി നാലിന്​ ആരംഭിക്കും; ആറ്​ വേരിയന്‍റുകളിൽ ലഭ്യമാകും

ടാറ്റയുടെ പതാകവാഹകൻ എസ്​.യു.വി സഫാരിയുടെ ​ബുക്കിങ്​ ഫെബ്രുവരി നാലിന്​ ആരംഭിക്കുമെന്ന്​ ടാറ്റ മോ​ട്ടോഴ്​സ്​. ഫെബ്രുവരിയിൽതന്നെ വാഹനം നിരത്തിലെത്തിക്കുമെന്നും സൂചനയുണ്ട്​. പുനെയിലെ ഫാക്​ടറിയിൽനിന്നാണ്​ സഫാരി നിർമിക്കുന്നത്​. ആറ്​ വേരിയന്‍റുകളിൽ വാഹനം ലഭ്യമാകും. ടാറ്റ ഹാരിയറിന്‍റെ ഏഴ്​ സീറ്റുകളുള്ള പതിപ്പാണ് പുതിയ സഫാരി.ഓട്ടോ എക്‌സ്‌പോ 2020ൽ ഗ്രാവിറ്റാസ് എന്ന പേരിൽ ടാറ്റ പരിചയപ്പെടുത്തിയരുന്ന വാഹനമാണ്​ ഇപ്പോൾ സഫാരിയെന്ന പേരിൽ വിപണിയിലെത്തുന്നത്​.


170 എച്ച്പി ഡീസൽ എഞ്ചിൻ മാനുവൽ, ഓട്ടോ ട്രാൻസ്മിഷനുകളിൽ ലഭ്യമാകും. വാഹനത്തിന്‍റെ ഗ്രിൽ പുതിയതാണ്. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകളും ഡോർ ഹാൻഡിലുകളും ക്രോമിയത്തിലാണ്​ ഫിനിഷ്​ ചെയ്​തിരിക്കുന്നത്​. അലോയ്കൾ ഹാരിയറിന്​ സമാനമാണ്. പുതിയ സഫാരിക്ക് പനോരമിക് സൺറൂഫും ലഭിക്കുന്നു.ഡിസൈനും മെക്കാനിക്കൽ പ്രത്യേകതകളും അഞ്ച് സീറ്റുകളുള്ള ഹാരിയറുമായി പങ്കിടുന്ന എസ്​.യു.വി കൂടിയാണിത്​. വാഹനത്തിന്‍റെ വില ഉടൻ പ്രഖ്യാപിക്കില്ലെന്നാണ്​ ടാറ്റ പറയുന്നത്​.


മൂന്ന്​നിര സീറ്റുകളുള്ള സഫാരിക്ക്​​ ഹാരിയറിനേക്കാൾ ഉയരമുണ്ട്.ഹാരിയർ പോലെ മാനുവൽ, ഓട്ടോ ഓപ്ഷനുകളുള്ള 170 എച്ച്പി ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്​. ഹാരിയറും സഫാരിയും ടാറ്റയുടെ ഒമേഗ പ്ലാറ്റ്ഫോമാണ്​ പങ്കിടുന്നത്​. മൂന്നാം നിര സീറ്റുകളെ ഉൾക്കൊള്ളുന്നതിന് ഹാരിയറിന്‍റെ നീളത്തിൽ​ നിന്ന്​ 63 മില്ലീമീറ്ററും ഉയരത്തിൽ 80 മില്ലീമീറ്ററും സഫാരിക്ക്​​ ടാറ്റ വർധിപ്പിച്ചിട്ടുണ്ട്​. 4,661 മില്ലീമീറ്റർ നീളവും 1,894 മില്ലീമീറ്റർ വീതിയും 1,786 മില്ലീമീറ്റർ ഉയരവും 2,741 മില്ലീമീറ്ററും വീൽബേസുമാണ്​ പുതിയ വാഹനത്തിനുള്ളത്​​.


രൂപത്തിൽ ഏകദേശം ഒരുപോലെയാണ്​ ഇരുവാഹനങ്ങളും. സഫാരിയും ഹാരിയറും തമ്മിലുള്ള മുൻവശത്തെ സ്റ്റൈലിംഗ് വ്യത്യാസങ്ങൾ സൂക്ഷ്മമാണ്​. എന്നാൽ ബി പില്ലർ മുതൽ സഫാരി​ വ്യത്യസ്തമാണ്​. ഇന്‍റീരിയറും മറ്റ്​ സവിശേഷതകളുടെ ലിസ്റ്റും സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ ഏറ്റവും ഉയർന്ന എസ്‌യുവി എന്ന നിലയിൽ സഫാരിക്ക്​ ഹാരിയറിനേക്കാൾ വില കൂടുതലുണ്ടാകും. ഹാരിയറിന്‍റെ വില 13.84-20.30 ലക്ഷം രൂപയാണ്. ഏറ്റവും കുറഞ്ഞ മോഡൽ സഫാരിക്ക്​ 15 ലക്ഷം രൂപയാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.