പുതിയ തലമുറ ഹ്യൂണ്ടായ് ക്രെറ്റയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കൂടുതൽ സ്റ്റെലിൽ മികച്ച രൂപഭംഗിയോടെയാണ് വാഹനം എത്തുന്നത്. 2022ൽ ക്രെറ്റയെ ആഗോളവിപണിയിൽ അവതരിപ്പിക്കുമൈന്നാണ് സൂചന. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ട്യൂസോണിൽ നിന്നുള്ള സ്റ്റൈലിങ് ഘടകങ്ങളാണ് വാഹനത്തിനായി കടമെടുത്തിരിക്കുന്നത്. എസ്‌യുവിയുടെ ബോഡി ഷെൽ മാറ്റമില്ലാതെ തുടരാനാണ് സാധ്യത. ഹെഡ്‌ലാമ്പുകൾ കൂടുതൽ ചതുരാകൃതിയിലുള്ളതാണ്. മുന്നിൽ താഴെയായാണ് ഇവ പിടിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിൽ പാരാമെട്രിക് ഗ്രിൽ ഡിസൈൻ കൂടുതൽ വ്യക്തമാണ്. എൽഇഡി ഡിആർഎല്ലുകൾ മികച്ച രീതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ബോണറ്റും ബമ്പറും പുതിയതാണ്.
രാജ്യാന്തര വിപണികളിലുടനീളം പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ നിരയാണ് സെക്കൻഡ് ജെൻ ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിൽ, ക്രെറ്റ നിലവിൽ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം 1.4 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റിലും ലഭ്യമാണ്. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിക്കുന്നു. ടർബോ-പെട്രോൾ യൂനിറ്റ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഉപയോഗിച്ചാണ് വരുന്നത്. ഈ എഞ്ചിനുകൾ പുതിയ തലമുറയിലും തുടരാൻ സാധ്യതയുണ്ട്.
നിലവിലെ ക്രെറ്റ 2019 ൽ ചൈനയിൽ ix25 ആയി അരങ്ങേറ്റം കുറിച്ചിരുന്നു. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യ-സ്‌പെക് എസ്‌യുവിയും അവതരിപ്പിച്ചു. 2022 ൽ ഫെയ്‌സ് ലിഫ്റ്റ് ചെയ്ത ക്രെറ്റ അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം. അധികം വൈകാതെ വാഹനം ഇന്ത്യയിലുമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.