ബുള്ളറ്റ് റൈഡ് ഇനി വേറെ ലെവൽ; റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 പുത്തൻ രൂപത്തിൽ

ന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ കിരീടം വെക്കാത്ത രാജാവായ റോയല്‍ എന്‍ഫീല്‍ഡ് ഒരു പുത്തന്‍ മോഡല്‍കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. പത്തില്‍ അധികം മോഡലുകളുമായി ഇരുചക്ര വാഹന വിപണി ഭരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എന്ന ജനപ്രിയ മോഡലിന്‍റെ വകഭേദമാണ് ഇപ്പോള്‍ നിരത്തില്‍ ഇറക്കിയിരിക്കുന്നത്. പുതിയ നിറങ്ങള്‍ക്കൊപ്പം ഡിസൈനിലും ഏതാനും മാറ്റങ്ങൾ വരുത്തിയാണ് വാഹനം എത്തിയിരിക്കുന്നത്.

പൈലറ്റ് ലൈറ്റുകള്‍, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ് ലാമ്പ്, ടേണ്‍ ഇന്‍റിക്കേറ്ററുകള്‍, ടെയ്ല്‍ലാമ്പ് എന്നിവയിലാണ് പ്രധാനമാറ്റം. ബ്രേക്ക്, ക്ലച്ച് എന്നിവയുടെ ലിവറില്‍ അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനം നല്‍കിയിട്ടുണ്ട്. യു.എസ്.ബി ചാര്‍ജിങ് സംവിധാനം, ട്രിപ്പര്‍ നാവിഗേഷന്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളും പുതിയ മോഡലിലുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് യാത്ര സുഖകരമാക്കുന്നത്.

മുന്‍ഗാമികള്‍ക്ക് നല്‍കിയിരുന്ന 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് 2024 മോഡലിലും പ്രവര്‍ത്തിക്കുന്നത്. ഇത് 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമാണ് ഉൽപാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുന്നില്‍ 300 എം.എമ്മും പിന്നില്‍ 270 എം.എമ്മും വലിപ്പമുള്ള ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എ.ബി.എസുമാണ് ബൈക്കിലുള്ളത്.

ഹെറിറ്റേജ്, ഹെറിറ്റേജ് പ്രീമിയം. സിഗ്‌നല്‍സ്, ഡാര്‍ക്, ക്രോം എന്നിങ്ങനെ അഞ്ച് വേരിയന്‍റുകളിലായി ജോധ്പുര്‍ ബ്ലൂ, മദ്രാസ് റെഡ്, എമറാള്‍ഡ്, കമാര്‍ഡോ സാന്‍റ്, ബ്രൗണ്‍, സ്റ്റെല്‍ത്ത് തുടങ്ങി ആകര്‍ഷകമായ നിറങ്ങളിലാണ് പുതിയ ക്ലാസിക് 350 എത്തിയിട്ടുള്ളത്. 1.99 ലക്ഷം രൂപ മുതല്‍ 2.30 ലക്ഷം രൂപ വരെയാണ് ബൈക്കിന്‍റെ എക്സ്ഷോറൂം വില.

Tags:    
News Summary - 2024 Royal Enfield Classic 350 revealed: What all is new‍‍?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.