അഞ്ച്​ ദിവസം കൊണ്ട്​ 5000 ബുക്കിങ്​; തരംഗമാകാനൊരുങ്ങി മാഗ്​നൈറ്റ്

നിസാൻ പുതുതായി അവതരിപ്പിച്ച സബ്​ കോംപാക്​റ്റ്​ എസ്​.യു.വി മാഗ്​നൈറ്റി​െൻറ ബുക്കിങ്​ കുതിക്കുന്നു. അഞ്ച്​ ദിവസം കൊണ്ട്​ 5000 ബുക്കിങ്ങുകളാണ്​ ലഭിച്ചത്​. കൂടാതെ 50,000 അന്വേഷണങ്ങളും വന്നതായി കമ്പനി അധികൃതർ അറിയിച്ചു.

60 ശതമാനത്തിന്​ മുകളിൽ ബുക്കിങ്​ ലഭിച്ചത്​ ഏറ്റവും ഉയർന്ന വേരിയൻറുകളായ എക്​സ്​.വി, എക്​സ്​.വി പ്രീമിയം എന്നിവക്കാണ്​. സി.വി.ടി ഓ​ട്ടോമാറ്റിക്​ വേരിയൻറിന്​ 30 ശതമാനത്തിന്​ മുകളിൽ ബുക്കിങ്​ ലഭിച്ചു. ഓൺലൈൻ വഴിയാണ്​ 40 ശതമാനം ബുക്കിങ്ങുകളും വന്നിട്ടുള്ളത്​.

കഴിഞ്ഞയാഴ്​ചയാണ്​ വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്​. ഏറ്റവും കുറഞ്ഞ വേരിയൻറിന്​ വിലയിട്ടിരിക്കുന്നത്​ 4.99 ലക്ഷം രൂപയാണ്​. ഏറ്റവും ഉയർന്ന വകഭേദത്തി​െൻറ വില 9.38 ലക്ഷവുമാണ്​. നിലവിലെ വിലകൾ ഡിസംബർ 31 വരെ മാത്രമാകും ബാധകമാവുക. ഇതിനുശേഷം ആരംഭ വില 5.54 ലക്ഷം (എക്സ് ഷോറൂം) ആയി പരിഷ്​കരിക്കും.

കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യൂ, മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ്​.യു.വി 300, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയവയുമായാണ്​ മാഗ്​നൈറ്റ്​ മത്സരിക്കുന്നത്​. എതിരാളികളുമായി താരതമ്യം ചെയ്യു​േമ്പാൾ രാജ്യത്ത്​ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ കോമ്പാക്​ട്​ എസ്​.യു.വിയാണ്​ മാഗ്​നൈറ്റ്​.​ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്​. 1.0 ലിറ്റർ ടർബോ എഞ്ചിൻ സ്റ്റാർ പെർഫോമർ എന്നാണ്​ അറിയപ്പെടുന്നത്​. ഇൗ എഞ്ചിൻ 97 ബി.എച്ച്.പി കരുത്ത് ഉത്​പാദിപ്പിക്കുകയും 160 എൻ.എം ടോർക്​ സൃഷ്​ടിക്കുകയും ​ചെയ്യും.

കിയ സോനറ്റ്, ഹ്യുണ്ടായ് വെന്യൂ തുടങ്ങിയ കാറുകൾക്ക് ശേഷം ഇൗ വിഭാഗത്തിൽ ടർബോ എഞ്ചിൻകൂടി മാഗ്​നൈറ്റിലൂടെ അവതരിപ്പിക്കപ്പെടുകയാണ്​. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ലഭ്യമാകും. സെഗ്‌മെൻറിലെ മറ്റ് ചില കാറുകളെപ്പോലെ, മാഗ്നൈറ്റിലും ഡീസൽ എഞ്ചിൻ ഓപ്ഷനില്ല. വെഹിക്​ൾ ഡൈനാമിക്​സ്​ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളുമായാണ് മാഗ്​നൈറ്റ് വരുന്നത്.

വാഹനത്തിന്​ മൊത്തത്തിൽ ചതുരാകൃതിയാണ്​. വീൽ ആർച്ചുകളിൽ തുടങ്ങി ഇൗ ചതുര ഡിസൈ​െൻറ സ്വാധീനം കാണാം. മുന്നിലും പിന്നിലും സിൽവർ സ്‌കിഡ് പ്ലേറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. റൂഫ്​ റെയിലുകളും ഉൾപ്പെടുന്നു​. 50 കിലോഗ്രാം വരെ ഭാരം വഹിക്കാൻ റൂഫ്​ റെയിലുകൾക്ക്​ കഴിയും. 16 ഇഞ്ച് അലോയ്​ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്​. 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും സൈഡ് വ്യൂ മിററുകളിൽ കറുത്ത നിറത്തി​െൻറ ഉപയോഗവും കാറിന് ആകർഷണത്വം നൽകുന്നു​.

എൽ.ഇ.ഡി ലൈറ്റുകളുടെ വിപുലമായ ഉപയോഗം വാഹനത്തിനെ ആകർഷകമാക്കുന്നു. എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ മനോഹരമാണ്​. ഉയർന്ന വേരിയൻറുകളിൽ ഇൻഡിക്കേറ്ററുകളും ഫോഗ് ലാമ്പുകളും ടെയിൽ ലാമ്പുകളുമെല്ലാം എൽ‌.ഇ.ഡിയിലാണ്​ നൽകിയിരിക്കുന്നത്​. പിൻഭാഗത്ത് വലിയ സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ റെനോ ട്രൈബറിനെ ഓർമപ്പെടുത്തുന്നു.

Tags:    
News Summary - 5000 bookings in five days; Magnite ready to wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.