തിരുവനന്തപുരം: അഗ്നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആറ് ഡി.സി.പി (ഡ്രൈ കെമിക്കൽ പൗഡർ) ടെൻഡറുകൾ, മൂന്ന് ട്രൂപ് കാരിയറുകൾ, 35 ഫസ്റ്റ് റെസ്പോൺസ് വാഹനങ്ങൾ, 12 ഫയർ ടെൻഡറുകൾ, 10 സ്ക്യൂബ വാനുകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ വാഹനവ്യൂഹം.
ഓയിൽ റിഫൈനറി, ഇ-വാഹനം, പെട്രോളുമായി ബന്ധപ്പെട്ട തീപിടിത്തം തുടങ്ങിയവ നേരിടാൻ ആധുനിക സംവിധാനങ്ങൾ ഡി.സി.പി ടെൻഡറിലുണ്ട്. ഇതിൽ 2000 കിലോ ഡി.സി.പി പൗഡർ ചാർജ് ചെയ്ത് സൂക്ഷിക്കും. അഗ്നി രക്ഷാസേനയുടെ ജീവനാഡിയായ ഫയർ ടെൻഡർ വാഹനത്തിൽ 4500 ലിറ്റർ വെള്ളം സംഭരിക്കാനാകും.
ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങൾ എത്തിക്കാനും ഇത് പ്രയോജനപ്പെടും. ചടങ്ങിൽ അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ ബി. സന്ധ്യ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.