മെഴ്സിഡസ് ബെൻസ് ട്രക്ക് ചലഞ്ചിൽ നേട്ടം കൊയ്ത് മലയാളി

കോഴിക്കോട്: ജർമനിയിലെ ട്രക്ക് നിർമാതാക്കളായ ഡെയ്മ്ലർ ട്രക്ക് നടത്തിയ മെഴ്സിഡസ് ബെൻസ് ട്രക്ക് ചാലഞ്ചിൽ മലയാളി ഉൾപ്പെട്ട ടീമിന് രണ്ടാം സ്ഥാനം. കോഴിക്കോട് സ്വാദേശിയായ ഓട്ടോമൊബൈൽ ജേർണലിസ്റ്റ് ഹാനി മുസ്തഫ ഉൾപ്പെട്ട ഇന്ത്യ- യു.എസ് ടീമാണ് ചലഞ്ചിൽ രണ്ടാമതായത്.

ഇന്ത്യ, യു.എസ്.എ, ഇംഗ്ലണ്ട്​, സ്വീഡൻ, തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രണ്ടുപേർ വീതമുള്ള വാഹന വിദഗ്​ധർ ടീമായാണ് മത്സരത്തിൽ പങ്കെടുത്തത്. ട്രക്കിന്റെ ശേഷി വിലയിരുത്താനുള്ള കഴിവും ഡ്രൈവിംഗ് മികവുമാണ് ചലഞ്ചിൽ പരിഗണിച്ചത്.

ഓട്ടോമോട്ടീവ് ജേർണലിസ്റ്റായ ഹാനി മുസ്തഫ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ളൈവീൽ ഓട്ടോമോട്ടീവിന്‍റെ ചീഫ് എഡിറ്ററാണ്. ഇതിനു മുമ്പും ഇന്ത്യക്കകത്തും പുറത്തുമുള്ള ഒട്ടേറെ മോട്ടോർ ചലഞ്ചുകളിൽ പങ്കെടുത്തിട്ടുണ്ട്. ലോകത്ത് മികച്ച കാർ ഏതെന്ന് തെരഞ്ഞെടുക്കുന്നതിനുള്ള വേൾഡ് കാർ ഓഫ് തി ഇയർ ജൂറിയിൽ ഇന്ത്യയിൽ നിന്നുള്ള ആറു പേരിൽ ഏക മലയാളി സാന്നിധ്യവും ഹാനി മുസ്തഫയായിരുന്നു.

Tags:    
News Summary - A Malayali won in the Mercedes Benz Truck Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.