കാറിലെ സഹയാത്രികനും എയർബാഗ്​ നിർബന്ധം; ഉത്തരവിറങ്ങി

ന്യൂഡൽഹി: ഡ്രൈവർക്ക്​ പുറമേ  മുൻസീറ്റിലെ സഹയാത്രികനും എയർബാഗ്​ നിർബന്ധമാക്കി ഉത്തരവിറങ്ങി. 2021 ഏപ്രിൽ ഒന്നിന്​ ശേഷം നിർമിക്കുന്ന കാറുകൾക്കാണ്​ എയർബാഗ്​ നിർബന്ധമാക്കിയത്​. കേന്ദ്ര ​ഗതാഗത-ഹൈവേ മന്ത്രാലയമാണ്​ ഉത്തരവിറക്കിയത്​.

ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന കാറുകളിൽ 2021 ആഗസ്റ്റ്​ 31ന്​ മുമ്പ്​ എയർബാഗുകൾ ഘടിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്​തമാക്കുന്നു. നിലവിൽ റോഡിലുള്ള വാഹനങ്ങൾക്ക്​ ഉത്തരവ്​ ബാധകമല്ല.

2019 ജൂലൈയിലാണ്​ ഡ്രൈവർക്ക്​ എയർബാഗ്​ നിർബന്ധമാക്കി ഉത്തരവിറക്കിയത്​. അന്ന്​ കാറുകളുടെ വില അമിതമായി ഉയർന്നിരുന്നില്ല. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ്​ തീരുമാനമെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്​ രാജ്യത്ത്​ 2019ൽ 4.49 ലക്ഷം റോഡപകടങ്ങളാണ്​ നടന്നത്​. ഇതിൽ 1.5 ലക്ഷം പേർക്ക്​ ജീവൻ നഷ്​ടമായി. ലോകത്ത്​ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ്​ ഇന്ത്യ.

Tags:    
News Summary - Airbags now a must for front passenger seats in cars manufactured on & after 1 April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.