കാ​മ​റ​യു​മാ​യി ഇ- ​ബൈ​ക്കി​ലെ​ത്തും അ​ജ്മാ​ന്‍ പൊ​ലീ​സ്​

നൂ​ത​ന സം​വി​ധാ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്​​ട്രി​ക് മീ​ഡി​യ ബൈ​ക്കു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്. പൊ​ലീ​സ് സം​വി​ധാ​ന​ത്തി​ന്‍റെ മീ​ഡി​യ ക​വ​റേ​ജി​ന് മു​ത​ല്‍ക്കൂ​ട്ടാ​യി ഇ​നി ഇ​ല​ക്​​ട്രി​ക് ബൈ​ക്കു​ക​ളും അ​ജ്മാ​നി​ല്‍ കാ​ണാം. ആ​വ​ശ്യ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ളു​പ്പ​ത്തി​ല്‍ ചെ​ന്നെ​ത്താ​നു​ള്ള സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് അ​ജ്മാ​ന്‍ പൊ​ലീ​സ് ത​ങ്ങ​ളു​ടെ മീ​ഡി​യ ടീ​മി​ല്‍ ഇ​ല​ക്​​ട്രി​ക് ബൈ​ക്ക് സം​വി​ധാ​നം ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക ക്യാ​മ​റ​ക​ള്‍ ഘ​ടി​പ്പി​ച്ച ഇ​ല​ക്​​ട്രി​ക് സൈ​ക്കി​ള്‍ അ​ജ്മാ​ന്‍ പൊ​ലീ​സ് മീ​ഡി​യ സെ​ല്ലി​ന് ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും മി​ക​വോ​ടെ പ​ക​ര്‍ത്തും. സൈ​ക്കി​ളി​ന്‍റെ പി​റ​ക് വ​ശ​ത്ത് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക്യാ​മ​റ​യു​ടെ നി​യ​ന്ത്ര​ണം മു​ന്‍വ​ശ​ത്തെ കൈ​പ്പി​ടി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മീ​ഡി​യ ബൈ​ക്കി​ൽ ആ​ധു​നി​ക​വും നൂ​ത​ന​വു​മാ​യ ഫോ​ട്ടോ​ഗ്രാ​ഫി ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്.

സൈ​ക്കി​ൾ ഓ​ടി​ക്കു​മ്പോ​ൾ ത​ന്നെ ഫോ​ട്ടോ​ഗ്രാ​ഫി നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഓ​പ്പ​റേ​റ്റി​ങ്​ റൂ​മി​നും സോ​ഷ്യ​ൽ മീ​ഡി​യ​ക്കു​മു​ള്ള ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​നും ക​ഴി​യും. ഒ​രു വ​ട്ടം ചാ​ര്‍ജ് ചെ​യ്‌​താ​ല്‍ 80 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാം. ഏ​ത് ത​രം റോ​ഡു​ക​ളി​ലും സു​ഗ​മ​മാ​യി ഈ ​വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും. ക്യാ​മ​റ ആ​വ​ശ്യാ​നു​സ​ര​ണം പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നും വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് തി​രി​ക്കാ​നും തു​ട​ങ്ങി നി​ര​വ​ധി ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഈ ​സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

യു.​എ.​ഇ​യു​ടെ ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ജ്മാ​നി​ല്‍ പൊ​ലീ​സ് സേ​ന​യു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ പ​രേ​ഡി​ലും ഇ​ല​ക്​​ട്രി​ക്ക് ബൈ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. പൊ​ലീ​സ് സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​യു​ടെ വി​വി​ധ വി​വ​ര​ണ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്തു​ക എ​ന്ന​താ​ണ് പ്ര​ത്യേ​ക​മാ​യ ലൈ​റ്റു​ക​ളോ​ടെ അ​ല​ങ്ക​രി​ച്ച ഈ ​ഇ​ല​ക്​​ട്രി​ക് ബൈ​ക്കി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ജ്മാ​ന്‍റെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള​ട​ക്ക​മു​ള്ള​വ നി​രീ​ക്ഷി​ക്കാ​നും ഭാ​വി​യി​ല്‍ ഈ ​ഇ​ല​ക്​​ട്രി​ക്ക് ബൈ​ക്ക് സം​വി​ധാ​നം എ​മി​റേ​റ്റി​ന്‍റെ തെ​രു​വോ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ലും അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല.

Tags:    
News Summary - Ajman-Police-e-bikes-cameras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.