ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനെ സംബന്ധിച്ച് കോവിഡ് കാലം പ്രതിസന്ധിനിറഞ്ഞതായിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ദീർഘകാലം ആശുപത്രിയിലും തുടർന്ന് വിശ്രമത്തിലുമായിരുന്നു അദ്ദേഹം. ഇതിൽനിെന്നല്ലാമുള്ള മോചനം കാർ വാങ്ങി ആഘോഷിച്ചിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ സ്വന്തം ഡോൺ.
പുതുതായി ബച്ചെൻറ ഗ്യാരേജിലെത്തുന്നത് മെഴ്സിഡസ് ബെൻസ് എസ് ക്ലാസാണ്. ലോകത്തിലെ ഏറ്റവും മികച്ച കാെറന്ന് പേരുകേട്ട വാഹനമാണിത്. ഇത്രയും ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെട്ട തനിക്ക് താൻ തന്നെ സമ്മാനമായി കാർ നൽകുന്നുവെന്നാണ് ബച്ചൻ പുതിയ വാങ്ങലിനെപറ്റി പറയുന്നത്. ഒരു കോടി 38 ലക്ഷമാണ് പുത്തൻ ബെൻസിെൻറ വില.
3.0 ലിറ്റർ, ഇൻലൈൻ ആറ് സിലിണ്ടർ എഞ്ചിനിൽ 9 സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർബോക്സാണ് ഇണക്കിച്ചേർത്തിരിക്കുന്നത്. പരമാവധി 282 ബിഎച്ച്പി കരുത്ത് ഉദ്പാദിപ്പിക്കും. വെറും 6 സെക്കൻഡ്കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ വാഹനത്തിന് കഴിയും.
പുതിയ എസ്-ക്ലാസ് കൂടാതെ ബച്ചെൻറ ഗാരേജിൽ ധാരാളം ആഢംബര വാഹനങ്ങൾ ഉണ്ട്. ലെക്സസ് എൽഎക്സ് 570, റോൾസ് റോയ്സ് ഫാൻറം, മിനി കൂപ്പർ എസ്, ബെൻറ്ലി കോണ്ടിനെൻറൽ ജിടി, റേഞ്ച് റോവർ, പോർഷെ കേമാൻ എസ് എന്നിവ ഇവയിൽ ചിലതാണ്. ബച്ചെൻറ മരുമകൾ െഎശ്വര്യക്ക് നേരത്തെതന്നെ ബെൻസ് എസ് ക്ലാസ് സ്വന്തമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.