പിയാജിയോ പുതിയ അപ്രിലിയ എസ്.എക്സ്.ആർ 125 മാക്സി സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.15 ലക്ഷം ആണ് വില. ഒൗദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടിെല്ലങ്കിലും എസ്.എക്സ്.ആർ 125 െൻറ വില ഉൾപ്പടെ ഇപ്പോൾ അപ്രിലിയയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്. പുതിയ സ്കൂട്ടർ റീഫണ്ട് ചെയ്യാവുന്ന ടോക്കൺ തുകയായ 5,000 രൂപക്ക് ബുക്ക് ചെയ്യാവുന്നതാണ്. വെള്ള, നീല, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ നാല് നിറങ്ങളിൽ വാഹനം ലഭ്യമാകും.
ജനപ്രിയ എസ്.എക്സ്.ആർ 160 മാക്സി സ്കൂട്ടറിെൻറ ചെറുപതിപ്പാണ് 125. ഒരേ എക്സ്റ്റീരിയർ ഡിസൈനാണ് ഇരുവാഹനങ്ങൾക്കും. 125 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, എസ്ഒഎച്ച്സി, ത്രീ-വാൽവ് എഞ്ചിൻ 7,600 ആർപിഎമ്മിൽ 9.4 ബിഎച്ച്പി കരുത്തും 6,250 ആർപിഎമ്മിൽ 9.2 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. എസ്.എക്സ്.ആർ 160ന് 14 ഇഞ്ചുള്ള വലിയ ചക്രങ്ങൾ ലഭിക്കുമ്പോൾ ചെറിയ എസ്.എക്സ്.ആറിന് 12 ഇഞ്ച് അലോയ് വീലുകളാണ് നൽകിയിട്ടുള്ളത്.ഇൗ വിഭാഗത്തിലെ ഏറ്റവും മികച്ച ചില സവിശേഷതകൾ വാഹനത്തിനുണ്ട്.
പൂർണമായും എൽഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ സ്കൂട്ടറുകൾക്കിടയിൽ പ്രീമിയം സവിശേഷതയെന്ന് വിളിക്കാവുന്ന സംഗതിയാണത്. വലിയ എൽസിഡി ഡാഷ്, വിശാലമായ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ്, ഉയരമുള്ള വിൻഡ്സ്ക്രീൻ, ലോക് ചെയ്യാവുന്ന ഫ്രണ്ട് സ്റ്റോറേജ് കമ്പാർട്ട്മെന്റ്, ഏഴ് ലിറ്റർ ഇന്ധന ടാങ്ക്, യുഎസ്ബി ചാർജിങ് പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്.
സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 ആണ് അപ്രിലിയയുടെ പ്രധാന എതിരാളി. പക്ഷെ വിലയുടെ കാര്യത്തിൽ ബർഗ്മാൻ ഏറെ പിന്നിലാണെന്നത് അപ്രിലിയക്ക് തിരിച്ചടിയാണ്. 84,371 (സ്റ്റാൻഡേർഡ്), 8 87,871 (ബ്ലൂടൂത്ത്) എന്നിങ്ങനെയാണ് ബർഗ്മാെൻറ വിലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.