തിരുവനന്തപുരം: ‘വാഹന്‍’ സോഫ്റ്റ്വെയറിലെ തകരാറിനെ തുടർന്ന് സേവനങ്ങൾ രണ്ടാം ദിവസവും മുടങ്ങി. തിങ്കളാഴ്ച രാത്രി അൽപ നേരം പോർട്ടൽ കിട്ടിയെങ്കിലും വീണ്ടും തകരാറിലായി. ഇതോടെ, വാഹന രജിസ്ട്രേഷനും പുതുക്കലും ഫിറ്റ്നസും വിലാസം മാറ്റവും നികുതിയടക്കലുമടക്കം ആർ.സിയുമായി ബന്ധപ്പെട്ട സകല സേവനങ്ങളും നിശ്ചലമായി.
കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നെങ്കിലും അവസാന നിമിഷം പണമടക്കാൻ ശ്രമിക്കുമ്പോൾ നടപടികൾ റദ്ദാകുന്ന സ്ഥിതിയായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പോർട്ടലിലേക്ക് കയറാൻ പോലും കഴിഞ്ഞില്ല.
പൊതുജനങ്ങള്‍ക്കുള്ള വിഭാഗത്തിന് പുറമെ, മോട്ടോര്‍വാഹനവകുപ്പ് ഓഫിസുകളിലേക്കുള്ള സോഫ്റ്റ്വെയറിന്റെ ഭാഗവും പണിമുടക്കി. ഇതോടെ, ഓഫിസുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. സാങ്കേതിക തകരാര്‍ കാരണം ഫീസ് അടക്കാന്‍ കഴിയാത്ത പലര്‍ക്കും പിഴകൂടി വന്നിട്ടുണ്ട്. അതേ സമയം ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കുള്ള സാരഥി സോഫ്റ്റ്വെയറിൽ തകരാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.