രാജ്യത്തുടനീളം ആയിരത്തിലധികം ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി ഏഥർ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി. 2023 അവസാനിക്കുമ്പോൾ ആയിരം എന്നത് 2500 ആയി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ ഈ ചാർജറുകളുടെ 60 ശതമാനവും ടയർ-II, ടയർ-III നഗരങ്ങളിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
ഏഥർ ഗ്രിഡ്
ഏഥർ തങ്ങളുടെ ചാർജിങ് നെറ്റ്‌വർക്കിനെ ഏഥർ ഗ്രിഡ് എന്നാണ് വിളിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചാർജിങ് നെറ്റ്‌വർക്കായാണ് ഏഥർ ഗ്രിഡ് അറിയപ്പെടുന്നത്. ഏഥറിന്റെ ചാർജിങ് സ്റ്റേഷനുകളിൽ മറ്റ് കമ്പനികളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളും ചാർജ് ചെയ്യാം. മറ്റ് മോഡലുകളുടെ ചാർജിങ് കണക്ടറിനായുള്ള ഐപിയും ഏഥർ എനർജി പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഹീറോ മോട്ടോകോർപിന്റെ വിഡ ഇവി മാത്രമാണ് ഏഥറിന്റെ അതേ ചാർജിങ് കണക്റ്റർ ഉപയോഗിക്കുന്നത്.
ഏഥർ നിലവിൽ 450 പ്ലസ്, 450 എക്സ് ഇലക്ട്രിക് സ്കൂട്ടറുകളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ ഉടമകൾക്ക് അവരുടെ വാഹനങ്ങൾ മിനിറ്റിന് 1.5 കിമീ/ മിനിറ്റ് എന്ന വേഗതയിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻസ്‍സാധിക്കും. ചാർജിങ് നെറ്റ്‌വർക്കിനെ ഏഥർ ഗ്രിഡ് ആപ്പ് വഴി ബന്ധിപ്പിച്ചിട്ടുണ്ട്.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുണെ, ജയ്പൂര്‍, കൊച്ചി, അഹമ്മദാബാദ്, മുംബൈ, മൈസൂര്‍, ഹുബ്ലി എന്നിവയുള്‍പ്പെടെ 46 നഗരങ്ങളില്‍ ഏഥര്‍ എനര്‍ജി നിലവില്‍ അവരുടെ 450 പ്ലസ്, 450X ഇ-സ്‌കൂട്ടറുകള്‍ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.