കൊച്ചി: തങ്ങളുടെ ചാര്‍ജിങ് കണക്ടര്‍ മറ്റ് വൈദ്യുത വാഹനങ്ങൾക്ക് കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഈഥര്‍ എനര്‍ജി. രാജ്യത്ത് വിവിധ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിങ് സംവിധാനം പരസ്പരം ഉപയോഗിക്കാനാവുന്ന സംവിധാനം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലുടനീളമായുള്ള ഈഥറിന്‍റെ ഇരുന്നൂറിലേറെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകൾ ഉപയോഗിക്കാനുള്ള സൗകര്യം ഇതുവഴി ലഭിക്കും.
കമ്പനി ഭേദമില്ലാതെ എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന കണക്ടര്‍ എന്നതിലേക്കുള്ള വലിയ ചുവടുവെയ്പാണ് ഈ നടപടിയെന്നും മറ്റു കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും ഈഥര്‍ എനര്‍ജി സഹ സ്ഥാപകനും സി.ഇ.ഒയുമായ തരുണ്‍ മേത്ത പറഞ്ഞു.
ചാര്‍ജിങ് സ്റ്റേഷനുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വിവിധ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കാവുന്ന പൊതുവായ ചാര്‍ജറുകള്‍ അത്യാവശ്യമാണ്. അതിവേഗ ചാര്‍ജിങ് ശൃംഖലയായ ഈഥര്‍ ഗ്രിഡ് സ്ഥാപിക്കാനായി ഈഥര്‍ എനര്‍ജി നിക്ഷേപം നടത്തിയിട്ടുണ്ട്. എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും സൗജന്യമായി അതിവേഗ ചാര്‍ജിങ് സൗകര്യം ലഭ്യമാക്കുന്നുമുണ്ട്.
എ.സി, ഡി.സി ചാര്‍ജിങ് ഒരേ കണക്ടര്‍ കൊണ്ടു ചെയ്യാനാവുന്ന രീതിയിലുള്ളതാണ് ഈഥര്‍ രൂപകല്‍പന ചെയ്ത കണക്ടര്‍. ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ സി.എ.എന്‍ 2.0 സാധ്യമാക്കുന്നതാണ് ഈ കണക്ടര്‍ സൈസ്. വിപുലമായി ഉപയോഗിക്കാന്‍ വഴിയൊരുക്കും വിധം കുറഞ്ഞ ചെലവില്‍ രൂപകല്‍പന ചെയ്തതു കൂടിയാണ് ഇതെന്നും കമ്പനി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.