450എക്സ് വൈദ്യുത സ്‌കൂട്ടറുകളിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്ന് ഏഥർ ഇലക്ട്രിക്. ഏഥർ ആപ്പിൽ ഫീച്ചർ അപ്‌ഡേറ്റുകളാണ് കമ്പനി പ്രഖ്യാപിച്ചത്. പുതിയ ഫീച്ചറുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും.
അപ്‌ഡേറ്റുകൾ തുടക്കത്തിൽ ബീറ്റ ഉപയോക്താക്കൾക്കും പിന്നീട് എല്ലാ ഉടമകൾക്കും ലഭ്യമാക്കുമെന്നുമാണ് ഏഥർ പറയുന്നത്. ഏഥർ ആപ്പിലാണ് മാറ്റങ്ങൾ വരുന്നത്. അപ്‌ഡേറ്റിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് അവരുടെ 450എക്സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സർവീസ് ഹിസ്റ്ററി ആപ്പിൽ ട്രാക്ക് ചെയ്യാനാവും. ആപ്പിൽ തന്നെ സർവീസ് ചെലവുകളും ഇൻവോയ്‌സുകളും പരിശോധിക്കാമെന്നതും പ്രത്യേകതയാണ്.
ഇതുകൂടാതെ ഏഥർ ആപ്പ് മികച്ച റൈഡ് സ്റ്റാറ്റിറ്റിക്‌സും നൽകും.ആപ്പ് ഉടമയുടെ ലാസ്റ്റ് വീക്ക് റൈഡിംഗിന് മുൻഗണന നൽകുകയും യാത്ര ചെയ്ത ദൂരം, ലാഭിച്ച ഇന്ധനം, ഉയർന്ന വേഗത എന്നിവയുടെ ഡേററ ഉടമയ്ക്ക് നൽകും. ഇത്തരം വിവരങ്ങൾ ഇനിമുതൽ ഹോം സ്ക്രീനിൽ നേരിട്ട് ലഭ്യമാകും. അടിക്കടി ഉപയോഗിക്കുന്ന അഡ്രസ്സുകൾ സൂക്ഷിക്കുന്നതിനുള്ള ഓപ്‌ഷൻ ഉപയോഗിച്ച് ആപ്പ് നാവിഗേഷൻ കൂടുതൽ ലളിതമാക്കിയിട്ടുമുണ്ട്. ഇത് യഥാക്രമം രാവിലെയും വൈകുന്നേരവും ഓഫീസിലേക്കോ അവിടുന്ന് തിരികെ വീട്ടിലേക്കുള്ളതുപോലുള്ള ലെക്കേഷനുകളാണ് സൂക്ഷിക്കുന്നത്.
ആപ്പിലെ പുതിയ ചാർജ് ടാബ് വഴി ഉപഭോക്താക്കൾക്ക് ഇനിമുതൽ ചാർജിങ് നിയന്ത്രിക്കാനാകും. നിങ്ങളുടെ അടുത്തുള്ള ഏഥർ പബ്ലിക് ചാർജറുകളിലേക്കും ടാബ് ആക്‌സസ് നൽകും. ഓട്ടോ-റിപ്ലൈ ഫീച്ചർ അവതരിപ്പിക്കാനുള്ള പദ്ധതികൾ നേരത്തേ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതുവഴി റൈഡർമാർക്ക് ഫോൺ പോക്കറ്റിൽ നിന്ന് എടുക്കാതെത്തന്നെ ഓട്ടോമേറ്റഡ് മറുപടി അയയ്‌ക്കാനാകും. പുതിയ അപ്ഡേറ്റിൽ ഈ ഫീച്ചർ ഉണ്ടോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.