തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റിൽ കാമറ വച്ച് യാത്രചെയ്യുന്നവർക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് ഗതാഗത കമ്മിഷണർ. ഹെൽമെറ്റിൽ കാമറ വച്ച് യാത്രചെയ്യുന്നത് പിടിക്കപ്പെട്ടാൽ 1,000 രൂപ പിഴ ഈടാക്കും. മുന്നറിയിപ്പ് നൽകിയതിനു ശേഷവും കുറ്റം തുടർന്നാൽ മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും കമ്മിഷണർ ഉത്തരവിട്ടിട്ടുണ്ട്.
കാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് സാധാരണ യൂട്യൂബർമാരും വ്ലോഗർമാരുമാണ്. മോട്ടോര്‍ വാഹന വകുപ്പ് സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയായി കണ്ടാണ് നടപടിയെടുക്കുന്നത്. കാമറയിൽ ഹെല്‍മെറ്റ് പിടിപ്പിച്ച കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നേരത്തേയും നടപടി എടുത്തിട്ടുണ്ട്.
ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങള്‍ നേരത്തേ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരം രംഗങ്ങള്‍ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.