പരിഷ്​കരിച്ച ഓഡി എ 4 ജനുവരി അഞ്ചിന്​ വിപണിയിൽ

2021 ജനുവരി അഞ്ചിന്​ പരിഷ്​കരിച്ച ഓഡി എ 4 ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് വിപണിയിലെത്തും. വാഹനത്തിന്‍റെ ബുക്കിങ്​ കമ്പനി സ്വീകരിച്ചുതുടങ്ങി. ഓഡിയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയോ അംഗീകൃത ഡീലർഷിപ്പ് വഴി ഓഫ്‌ലൈൻ ആയോ രണ്ട്​ ലക്ഷം രൂപ അടച്ച്​ കാർ ബുക്ക് ചെയ്യാം. മഹാരാഷ്ട്രയിലെ ഔറംഗാബാദ് നിർമാണശാലയിൽ വാഹനത്തിന്‍റെ ഉത്പാദനം ഇതിനകം ആരംഭിച്ചിട്ടുണ്ട്​.


പുതുവർഷത്തിൽ ഇന്ത്യയിലെ ആദ്യ മോഡൽ ലോഞ്ചായിരിക്കും എ 4. നാല് വർഷത്തെ സമഗ്ര സർവീസ്​ പാക്കേജും ഓഡി പ്രഖ്യാപിച്ചിട്ടുണ്ട്​. പുതിയ എ 4 ൽ മികച്ച സ്റ്റൈലിംഗും കൂടുതൽ സൗകര്യങ്ങളും ലഭിക്കും. 190 എച്ച്പി, 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​.

ഡിസൈൻ മാറ്റങ്ങൾ

വലിയ എയർ ഇൻ‌ലെറ്റുകളുള്ള പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഓഡിയുടെ സിഗ്‌നേച്ചർ സിംഗിൾ-ഫ്രെയിം ഗ്രില്ലി​െൻറ വിശാലമായ ആവർത്തനം, പുതിയ എൽ‌ഇഡി ഡി‌ആർ‌എല്ലുകളോടുകൂടിയ പുനർ‌നിർമ്മിച്ച ഹെഡ്‌ലൈറ്റുകൾ എന്നിവ എ 4 ​െൻറ ഡിസൈൻ അപ്‌ഡേറ്റുകളാണ്​. പിന്നിൽ ടെയിൽ-ലൈറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ ക്രോം സ്ട്രിപ്പ് ഉണ്ട്. പുതിയ അലോയ് വീൽ ഡിസൈനുകളും ആകർഷകമാണ്​. ക്യാബിൻ രൂപകൽപ്പനയിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

ഇൻ‌ഫോടൈൻ‌മെൻറ്​ സിസ്റ്റത്തിൽ‌ സുപ്രധാനമായി ചില മാറ്റങ്ങളുണ്ട്. പുതിയ ഓഡി എം‌എം‌ഐ ടച്ച് സോഫ്‌റ്റ്‌വെയറിനൊപ്പം വരുന്ന 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഡാഷ്‌ബോർഡിൽ ഏറ്റവും വത്യസ്​തമായി കാണുന്നത്​. പുതിയ എ 6, എ 8 എൽ, ക്യു 8 എന്നിവയിൽ നിന്ന് വ്യത്യസ്​തമായി താഴേയ്‌ക്ക് രണ്ടാമത്തെ ടച്ച്‌സ്‌ക്രീൻ ഇല്ല. എസി നിയന്ത്രണങ്ങൾ പോലുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും ഫിസിക്കൽ നോബുകളിലൂടെയാണ് പ്രവർത്തിക്കുന്നത്.

സെൻറർ കൺസോളിലെ പഴയ എം‌എം‌ഐ ക്ലിക്ക്-വീലും ടച്ച് പാഡും നൽകിയിട്ടുണ്ട്​. മുമ്പത്തെപ്പോലെ ഓഡിയുടെ വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്ററിൽ ഉയർന്ന വേരിയൻറകളിൽ ലഭ്യമാകും. 190 എച്ച്പി, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ്​ വരുന്നത്​. ഓഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഇവിടെ ഉപയോഗിക്കുന്നില്ല.

ഡീസൽ എഞ്ചിൻ ഇല്ല.2021 ന്റെ തുടക്കത്തിൽ ഓഡി ഷോറൂമുകളിൽ എത്തുമ്പോൾ, എ 4 ഫേസ്​ലിഫ്റ്റിന് 40-45 ലക്ഷം രൂപ (എക്സ്-ഷോറൂം)വിലവരും. എതിരാളികളായ മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് (41.31-47.14 ലക്ഷം രൂപ), ബിഎംഡബ്ല്യു 3 സീരീസ് (42.30-49.30 ലക്ഷം രൂപ) എന്നിവയുമായാണ്​ എ 4 മത്സരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.