എംജിയുടെ മറ്റ് മോഡലുകളിലേക്കും ‘ബാസ്’; കോമറ്റ് ഇ.വി 4.99 ലക്ഷത്തിന് സ്വന്തമാക്കാം

ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (സി.യു.വി) വിന്‍ഡ്‌സര്‍ ഇ.വിയില്‍ അവതരിപ്പിച്ച ബാറ്ററി ആസ് എ സർവീസ് (ബാസ് -ബി.എ.എ.എസ്) എംജി തങ്ങളുടെ മറ്റ് മോഡലുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. പദ്ധതിക്ക് ലഭിച്ച വര്‍ദ്ധിച്ച സ്വീകാര്യതയെ തുടര്‍ന്നാണ് തങ്ങളുടെ ജനപ്രിയ മോഡലുകളായ കോമറ്റ് ഇ.വി, സെഡ്.എസ് ഇ.വി മോഡലുകളിലേക്ക്കൂടി എം.ജി മോട്ടോര്‍സ് ബാസ് പദ്ധതി വ്യാപിപ്പിച്ചിരിക്കുന്നത്.

പുതിയ പദ്ധതിയില്‍ ഉപയാക്താക്കള്‍ക്ക് 4.99 ലക്ഷം രൂപ മുതല്‍ എംജി കോമറ്റ് സ്വന്തമാക്കാനാകും. ബാറ്ററി പാക്കിനായി വരുന്ന ബാക്കി തുക കിലോമീറ്ററിന് 2.5 രൂപ നിരക്കില്‍ വാടകയായി നല്‍കിയാല്‍ മതി. 13.99 ലക്ഷം രൂപ നല്‍കി എംജി സെഡ്.എസ് ഇ.വി സ്വന്തമാക്കാനും ഇപ്പോള്‍ സാധിക്കും. ബാറ്ററി പാക്കിനായി വരുന്ന ബാക്കി തുക ബാസ് പദ്ധതി പ്രകാരം കിലോമീറ്ററിന് 4.5 രൂപ നിരക്കില്‍ വാടകയായി നല്‍കണം. കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരു ജനപ്രിയ വാഹനം വീട്ടിലെത്തിക്കാമെന്നു സാരം.

മുഴുവന്‍ തുക നല്‍കി വാഹനം സ്വന്തമാക്കാനുള്ള സൗകര്യവും എംജി നല്‍കുന്നുണ്ട്. കോമറ്റ് ഇ.വി ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍ എംജി സെഡ്.എസ് ഇ.വി 461 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു. മൂന്ന് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം ഉപഭോക്താക്കള്‍ക്ക് 60 ശതമാനം ബൈബാക്ക് ഗ്യാരന്‍റിയും എംജി നല്‍കുന്നുണ്ട്. കൂടാതെ കൃത്യതയുള്ളതും തടസ്സമില്ലാത്തതുമായ കസ്റ്റമര്‍ സര്‍വീസും കമ്പനി വാഗ്ദാനം നല്‍കുന്നുണ്ട്.  

Tags:    
News Summary - BaaS Plan: MG Comet EV now at Rs 4.99 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.