ബജാജ് ഓട്ടോയുടെ ഏക ഇലക്ട്രിക് ബൈക്കായ ചേതക് വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു. അടുത്തിടെ കമ്പനി ചേതകിന്‍റെ ഓൺലൈൻ ബുക്കിങ് പുനരാരംഭിച്ചിരുന്നു. എന്നാൽ അഭൂതപൂർവമായ ആവശ്യകത കാരണം രണ്ട് ദിവസത്തിനുള്ളിൽ ബുക്കിങ് നിർത്തിവയ്ക്കേണ്ടിവന്നു. വാഹനത്തിന്‍റെ വർധിച്ചുവരുന്ന ആവശ്യകത നേരിടാൻ ഇനിയും കമ്പനിക്ക് സാധിച്ചിട്ടില്ല. വിൽപ്പന സൗകര്യാർഥം രണ്ട് നഗരങ്ങളിൽകൂടി വാഹനം എത്തിക്കാനുള്ള നീക്കത്തിലാണ് നിലവിൽ ബജാജ്.
പൂനെ, ബംഗളൂരു എന്നിവിടങ്ങളിലാണ് ചേതക് ഇപ്പോൾ വിൽക്കുന്നത്. ഉടൻതന്നെ ചെന്നൈയിലും ഹൈദരാബാദിലും സ്കൂട്ടർ വിൽപ്പന ആരംഭിക്കുമെന്ന് ബജാജ് ഓട്ടോ അറിയിച്ചു. 2020 ഡിസംബർ വരെയുള്ള കാലയളവിൽ 18 ചേതക് ഡീലർഷിപ്പുകളാണ് ബജാജ് ആരംഭിച്ചത്. അതിൽ അഞ്ചെണ്ണം പൂനെയിലും ബാക്കിയുള്ളവ ബംഗളൂരുവിലുമാണ്. ബജാജ് അടുത്തിടെ ചേതക്കിന്‍റെ വില ഗണ്യമായി ഉയർത്തിയിരുന്നു. നിലവിൽ സ്കൂട്ടറിന്റെ വില 1,42,620 രൂപ (എക്സ്-ഷോറൂം, പൂനെ) ആണ്. ഈഥർ 450 എക്‌സിനും ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുമാണ് ചേതക്കിന്‍റെ പ്രധാന എതിരാളികൾ.
ഈഥറിന് 1.28 ലക്ഷം (എക്സ്-ഷോറൂം) മുതൽ 1.47 ലക്ഷം വരെ (എക്സ്-ഷോറൂം) വരെ വിലവരും. ഐക്യൂബിന് 1.08 ലക്ഷം (എക്സ്-ഷോറൂം, ദില്ലി) വില താരതമ്യേന കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.