ഇൗ വർഷത്തെ മൂന്നാമത്തെ വ്യാപാരമുദ്രയും സ്വന്തമാക്കി ബജാജ് ഒാേട്ടാ. 'ഫ്രീറൈഡർ' എന്ന പേരാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനുമുമ്പ് ഫ്ലൂയർ, ഫ്ലോയർ എന്നീ പേരുകൾ കമ്പനി സ്വന്തമാക്കിയിരുന്നു. തങ്ങളുടെ പുതിയ വൈദ്യുത ഇരുചക്ര വാഹനങ്ങൾക്കായാണ് കമ്പനി ഇൗ പേരുകൾ രജിസ്റ്റർ ചെയ്തതെന്നാണ് വിവരം. അതുപോലെ ഫ്രീറൈഡറും ഇ.വികൾക്കായി മാറ്റിവയ്ക്കുമോ അതോ പുതിയ ബൈക്കുകളിൽ ഏതെങ്കിലും ഒന്നിന് ഉപയോഗിക്കുമോ എന്ന ആകാംഷയിലാണ് ബജാജ് ആരാധകർ.
ബജാജിെൻറ ബ്ലൂടൂത്ത് കണക്ടിവിറ്റി സോഫ്റ്റ്വെയറിെൻറ പേരായിരിക്കാം ഇതെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഓരോ ഇരുചക്ര വാഹന കമ്പനികളും അവരുടെ സ്കൂട്ടറുകളിലും മോട്ടോർ സൈക്കിളുകളിലും ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി സംവിധാനത്തിന് വ്യത്യസ്ത പേരുകളാണ് നൽകുന്നത്. പുതിയ പേര് രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ അനുമതിയിൽ വാഹനങ്ങൾക്കും വാഹന ഭാഗങ്ങൾക്കും പേര് ഉപയോഗിക്കാമെന്ന് പ്രത്യേകം എടുത്തുപറയുന്നുമുണ്ട്.
അടുത്തകാലത്ത് ഒന്നിലധികം പേരുകൾ വ്യാപാരമുദ്രകളായി രജിസ്റ്റർ മറ്റൊരു ഇന്ത്യൻ ഇരുചക്ര വാഹന കമ്പനിയാണ് റോയൽ എൻഫീൽഡ്. ഷെർപ, ഹണ്ടർ, റോഡ്സ്റ്റർ, ഷോട്ട്ഗൺ, സ്‌ക്രാം തുടങ്ങിയ പേരുകൾ റോയൽ എൻഫീൽഡ് രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.