പൾസർ എൻ.എസ്സിന് പുതിയ നിറവിന്യാസം നൽകി ബജാജ്. പരസ്യ കാമ്പെയ്നിെൻറ കാമ്പയിെൻറ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് നിറങ്ങളുടെ പുതിയ കോമ്പിനേഷൻ കാണുന്നത്. ചുവപ്പ്, കറുപ്പ്, വെള്ള എന്നീ നിറങ്ങളിലാണ് ബൈക്കുകൾ വരുന്നത്. ബോഡി പാനലുകൾക്ക് ചുവപ്പ്, എഞ്ചിന് കറുപ്പ്, അലോയ് വീലുകൾക്ക് വെള്ള നിറവുമാണ് നൽകിയിരിക്കുന്നത്. പുതിയ കളർ സ്കീം മോട്ടോർസൈക്കിളിന് സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്. ഇത് പുതിയ പൾസറിെൻറ വേരിയൻറ് ആകാമെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് ബജാജിെൻറ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
പുതിയ കളർ സ്കീം ഇതുവരെ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. ഉത്സവ സീസണിൽ പുതിയ നിറത്തോടുകൂടിയ എൻ.എസ്സുകൾ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ബജാജിെൻറ ട്രിപ്പിൾ-സ്പാർക്ക് സാങ്കേതികവിദ്യ ലഭിക്കുന്ന ബിഎസ് ആറ് 199.5 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് പൾസർ എൻഎസിൽ വരുന്നത്. 9,700 ആർപിഎമ്മിൽ 24 ബിഎച്ച്പി കരുത്ത് പകരുന്ന എഞ്ചിൻ 8,000 ആർപിഎമ്മിൽ 18.5 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്‌സാണ്.
ഡിജിറ്റൽ പ്ലസ് അനലോഗ് ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, എൽഇഡി ടെയിൽലൈറ്റുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ എന്നിവയും ബൈക്കിലുണ്ട്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിൻവശത്തുള്ള നൈട്രോക്സ് മോണോഷോക്ക് അബ്സോർബറും സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നു. ബ്രേക്കിംഗിനായി 300 എംഎം ഡിസ്ക് ബ്രേക്ക് മുന്നിലും 230 എംഎം ഡിസ്ക് പിന്നിലും ലഭിക്കുന്നു. ഒപ്പം സിംഗിൾ-ചാനൽ എബിഎസ് സജ്ജീകരണവും നൽകിയിട്ടുണ്ട്. വില 1.28 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.