റോയൽ എൻഫീൽഡിന്‍റെ 650 സി.സി ബൈക്കുകളായ ഇന്റർസെപ്ടർ, കോണ്ടിനെന്‍റൽ ജി.ടി എന്നിവക്ക് ബദലായി പുതിയ വാഹനം അവതരിപ്പിക്കാനൊരുങ്ങി ബെനെല്ലി. 2021ൽതന്നെ ബൈക്ക് രാജ്യത്ത് എത്തിക്കുകയാണ് ബെനെല്ലി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ബെനെല്ലി ഇന്ത്യ പുതിയ ടിആർകെ 502 ബിഎസ് 6 വിപണിയിൽ അവതരിപ്പിച്ചിരുന്നു. 4.80 ലക്ഷം വിലവരുന്ന ടിആർകെ 502 അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽവരുന്ന വാഹനമാണ്.
ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ പ്രീമിയം ബൈക്ക് നിർമ്മാതാവായ ബെനെല്ലി നിലവിൽ ഇന്ത്യയിൽ രണ്ട് വാഹനങ്ങളാണ് വിൽക്കുന്നത്. ടിആർകെ 502നെ കൂടാതെ ഇംപീരിയോലെ 400ഉം കമ്പനിയുടെ വാഹനനിരയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ഇംപീരിയോലെ 400 ബിഎസ് 6 ന്‍റെ കരുത്ത് വർധിപ്പിക്കുന്നതിന് 2021ൽ 'ബിഗ് ക്രൂസർ' ബൈക്കുകൾ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 'ടിആർകെ 502 ഉപയോഗിച്ച് ഞങ്ങൾ ടൂറിങ് വിഭാഗത്തിലേക്ക് ചുവടുവെക്കും. മുന്നോട്ട് പോകുമ്പോൾ ക്രൂസർ സെഗ്‌മെന്‍റിൽ ഞങ്ങൾക്ക് ഉയർന്ന ശേഷി ഓപ്ഷനുകളും ഉണ്ടാകും.
ഇംപീരിയോലെ ഉള്ളപ്പോൾ തെന്ന ക്രൂസിങ് വിഭാഗത്തിൽ ഉയർന്ന സിസി ഓപ്ഷനുകൾ കൊണ്ടുവരാൻ കമ്പനി ആഗ്രഹിക്കുന്നു. 2021 ൽ ഞങ്ങൾ നാല് വ്യത്യസ്ത സെഗ്‌മെന്‍റുകളിൽ സജീവമാക്കും' -ബെനെല്ലി ഇന്ത്യ മാനേജിങ് ഡയറക്ടർ വികാസ് ജബാക്ക് പറഞ്ഞു. നിലവിലെ സൂചന അനുസരിച്ച് കമ്പനി ഇംപീരിയോലെ 530 വികസിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. വലിയ ക്രൂസർ ബൈക്ക് എന്ന് ബെനെല്ലി സൂചിപ്പിക്കുന്നത് ഇതാകാനാണ് സാധ്യത. 2021 ന്‍റെ രണ്ടാം പകുതിയിൽ വാഹനം ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.