രാജ്യത്തെ ജനപ്രിയ എസ്.യു.വികളിൽ ഒന്നായ കിയ സെൽറ്റോസ് മുഖംമിനുക്കാനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി നിലവിലെ മോഡലുകൾക്ക് വമ്പനിച്ച ഡിസ്കൗണ്ടുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്‌റ്റോക്ക് വിറ്റ് തീര്‍ക്കാനുന്നതിന്റെ ഭാഗമായി കിയ ഡീലര്‍മാര്‍ സെൽറ്റോസിന് ആകര്‍ഷകമായ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. 75,000 വരെ ഇത്തരത്തിൽ ഇളവ് ലഭിക്കും.
ഡിസ്‌കൗണ്ടിനൊപ്പം ഫ്‌ലോര്‍ മാറ്റ്, ക്രോം ഘടകങ്ങള്‍ എന്നിവയടക്കമുള്ള ആക്സസറികളും സൗജന്യമായി നേടിയെടുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്.നിലവിലെ കിയ സെല്‍റ്റോസിന് 10.90 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. സെല്‍റ്റോസ് X-ലൈന്‍ ഡീസല്‍ AT വേരിയന്റിന് 19.70 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില.
സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ നാലിനാണ് അവതരിപ്പിക്കുന്നത്.
മികച്ച അപ്‌ഗ്രേഡുകളുമായി എത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് വില കൂടാനിടയുണ്ട്. അടുത്ത മാസം എസ്‌യുവിക്കുള്ള ബുക്കിംഗ് ആരംഭിക്കും. പുനര്‍നിര്‍മ്മിച്ച ഫ്രണ്ട് ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ ലൈറ്റ്, പുതിയ ഡിഫ്യൂസറോട് കൂടിയ പുതിക്കിയ റിയര്‍ ബമ്പര്‍ എന്നിവ പുതിയ കിയ സെല്‍റ്റോസിന് ഉണ്ടാകും.
പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും ഇതിന് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഇന്റീരിയറിലും മാറ്റങ്ങള്‍ കാണാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, പാര്‍ക്കിംഗ് അസിസ്റ്റ് എന്നീ ഫീച്ചറുകള്‍ക്കൊപ്പം ബ്ലാക്ക് ആന്‍ഡ് ബീജ് തീമിലുള്ള ഡാഷ്‌ബോര്‍ഡ് ലഭിച്ചേക്കും. ആഗോള വിപണിയിലുള്ള സെല്‍റ്റോസിന് സമാനമായി ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ അപ്‌ഗ്രേഡ് ചെയ്യും. പുതിയ മോഡലിന് 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ആയിരിക്കും ലഭിക്കുക.
ഇന്ന് വിപണിയില്‍ ട്രെന്‍ഡിംഗായി എഡാസ് ടെക് ആയിരിക്കും ശ്രദ്ധേയമായ മറ്റൊരു കൂട്ടിച്ചേര്‍ക്കല്‍. ബ്ലൈന്‍ഡ്സ്പോട്ട് മോണിറ്ററിങ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), ലെയ്ന്‍-കീപ്പ് അസിസ്റ്റ് എന്നിവയടക്കമുള്ള സുരക്ഷാ സവിശേഷതകളായിരിക്കും എഡാസ് സ്യൂട്ടില്‍ ഉള്‍ക്കൊള്ളുക. നിലവില്‍ വില്‍പ്പനയിലുള്ള സെല്‍റ്റോസില്‍ നിന്ന് മെക്കാനിക്കലായി വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും കിയ സെല്‍റ്റോസിന് തുടിപ്പേകുക.ഒപ്പം ഔട്ട്‌ഗോയിംഗ് മോഡലില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും ലഭിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.