ഥാർ ഒന്നാമ​െൻറ വില​ 90 ലക്ഷവും കടന്ന്​ കുതിക്കുന്നു

പുതുതലമുറ മഹീന്ദ്ര ഥാറി​െൻറ ഒന്നാമത്തെ വാഹനം ലേലം ചെയ്​തു നൽകുമെന്ന്​ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. സെപ്​തംബർ 24 ന്​ ഇതുസംബന്ധിച്ച ഒാൺലൈൻ ലേലവും ആരംഭിച്ചിരുന്നു. 25 ലക്ഷത്തിലാണ്​ ലേലം ആരംഭിച്ചത്​. നാല്​ ദിവസം പിന്നിടു​േമ്പാൾ ലേലത്തുറ 90 ലക്ഷത്തിലെത്തിയിട്ടുണ്ട്​. എറണാകുളം സ്വദേശിയാണ്​ 90 ലക്ഷം വില പറഞ്ഞിരിക്കുന്നത്​.

കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന തിരഞ്ഞെടുത്ത ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക്​ ധനസമാഹരണത്തിനാണ്​ പുതിയ തലമുറ ഥാറി​െൻറ ഒന്നാമത്തെ വാഹനം ലേലം ചെയ്യുന്നത്​. ലേലം സെപ്റ്റംബർ 29 വരെ തുടരും. ഒക്ടോബർ രണ്ടിന് വിജയിയെ പ്രഖ്യാപിക്കും. അന്നുതന്നെയായിരിക്കും ഥാറി​െൻറ ഒൗദ്യോഗിക വിലവിവരവും പുറത്തുവിടുക.


പുതിയ ഥാർ സ്വന്തമാക്കുന്നയാൾക്ക്​ നമ്പർ ഒന്ന്​ എന്ന്​ സൂചിപ്പിക്കുന്ന പ്രത്യേക ബാഡ്​ജിങ്ങോടെയാവും വാഹനം നൽകുക. ഉടമ ഇഷ്​ടപ്പെടുന്ന രീതിയിൽ പ്രത്യേക അക്ഷരങ്ങളൊ അക്കങ്ങളൊ വേണമെങ്കിലും ഉൾപ്പെടുത്തും. ഡാഷ്​ ബോർഡിലെ പ്രത്യേക പ്ലേറ്റിലും നമ്പർ വൺ എന്ന സീരിയൽ നമ്പർ ഉൾപ്പെടുത്തും. പ്രത്യേകമായ ലെതർ സീറ്റുകളും വാഹനത്തിന്​ നൽകും. ഇന്ത്യയിലെ 33 നഗരങ്ങളിൽ നിന്ന് 5,100 ലേറെ പേർ ിതുവരെ ലേലത്തിൽ പ​െങ്കടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.