വൈദ്യുത ട്രക്കുകളെക്കുറിച്ച് ബിൽ ഗേറ്റ്സിന് വലിയ അറിവൊന്നുമില്ലെന്ന് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക്. ടെസ്‌ല 'ബാറ്ററി ഡെ'ക്ക് മുമ്പായി നടന്ന ട്വിറ്റർ സംഭാഷണത്തിൽ പെങ്കടുക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് ട്രക്കുകളെക്കുറിച്ചുള്ള ഗേറ്റ്സിെൻറ അഭിപ്രായപ്രകടനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും മസ്‌ക് മറുപടി നൽകി.
വൈദ്യുത ട്രക്കുകളെകുറിച്ച് ബിൽ ഗേറ്റ്സിന് വലിയ ധാരണയൊന്നും ഉണ്ടാവിെല്ലന്നാണ് മസ്‌ക് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ് വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് തെൻറ ചിന്തകൾ മുന്നോട്ടുവച്ചത്. വലുതും ദീർഘദൂരം സഞ്ചരിക്കുന്നതുമായ വാഹനങ്ങൾ, ചരക്ക് കപ്പലുകൾ, പാസഞ്ചർ ജെറ്റുകൾ എന്നിവയ്‌ക്ക് വൈദ്യുതി ഒരിക്കലും പ്രായോഗിക പരിഹാരമാകില്ല എന്നാണ് ഗേറ്റ്സ് അഭിപ്രായപ്പെട്ടത്.
2017 ലാണ് ടെസ്‌ല ആദ്യമായി സെമി ട്രക്ക് മോഡൽ പുറത്തിറക്കിയത്. 2021 മുതൽ ട്രക്ക് വ്യാവസായിക അടിസ്ഥാനത്തിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 500 മൈൽ പരിധിയിലുള്ള മോഡലിലാണ് ടെസ്‌ല വൻതോതിൽ നിക്ഷേപം നടത്തുന്നത്. ഭാവിയിലെ ദീർഘദൂര യാത്രകൾക്ക് ജൈവഇന്ധനങ്ങളും വൈദ്യുത ഇന്ധനങ്ങളും പോലുള്ളവയാണ് ഉപയോഗിക്കപ്പെടുക എന്നാണ് ബിൽഗേറ്റ്സ് പറയുന്നത്.
ബാറ്ററികൾ വളരെ ഭാരമുള്ളതാെണന്നും അവ ചെറുവാഹനങ്ങൾക്കാണ് യോജിക്കുകയെന്നുമാണ് ഗേറ്റ്സിെൻറ വാദം. നിലവിൽ വൈദ്യുത പിക്കപ്പ് ട്രക്കുകൾ പുറത്തിറക്കുന്ന നിരവധി കമ്പനികളെ അദ്ദേഹം പ്രശംസിച്ചു. ജിഎം, ഫോർഡ് പോലുള്ള പരമ്പരാഗത കമ്പനികളും റിവിയൻ, ബൊളിംഗർ പോലുള്ള പുതിയ കാർ നിർമാതാക്കളും മികച്ച നേട്ടങ്ങളാണ് മേഖലയിൽ കൈവരിച്ചതെന്നും ഗേറ്റ്സ് പറഞ്ഞിരുന്നു.
എന്നാൽ സൈബർട്രക്ക് പിക്കപ്പിെൻറ നിർമ്മാതാക്കളായ ടെസ്‌ലയെ അദ്ദേഹം പരാമർശിച്ചിരുന്നില്ല. ഇതാകാം ഇലോൺ മസ്കിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. നിലവിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പണക്കാരനാണ് ബിൽഗേറ്റ്സ്. ഇലോൺ മസ്കാകെട്ട പണക്കാരിൽ നാലാമനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.