1,947 രൂപ നൽകി സിമ്പിൾ വൺ ബുക്ക്​​ ചെയ്യാം; മൈലേജ്​ 240 കിലോമീറ്റർ, എടുത്തുമാറ്റാവുന്ന ബാറ്ററി പ്രത്യേകത

ഇന്ത്യയുടെ ഇ.വി യുദ്ധത്തിൽ പുതിയൊരു പോരാളികൂടി വരവറിയിച്ചു. ബംഗളൂരു ആസ്​ഥാനമായുള്ള സിമ്പിൾ കമ്പനിയുടെ ഇ.വി സ്​കൂട്ടർ 'വൺ' സ്വാതന്ത്ര്യദിനത്തിൽ പുറത്തിറങ്ങും. ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്​ഥാനങ്ങളിൽ സിമ്പിൾ വൺ ലഭ്യമാകും. ​സ്​കൂട്ടറി​െൻറ പേരി​െൻറ രജിസ്​ട്രേഷൻ അടുത്തിടെ കമ്പനി പൂർത്തിയാക്കിയിരുന്നു. വണ്ണി​െൻറ ബുക്കിങും ഒാഗസ്​റ്റ്​ 15ന്​ ആരംഭിക്കും. 1,947 രൂപ നൽകിയാണ്​ വാഹനം ബുക്ക്​ ചെയ്യേണ്ടത്​. ബംഗളൂരുവിലാകും വാഹനം പുറത്തിറക്കുക. ഓഗസ്റ്റ് 15ന് മറ്റൊരു വമ്പൻ ഇലക്​ട്രിക്​ കമ്പനിയായ ഒാലയും അവരുടെ ഇ.വി സ്​കൂട്ടർ പുറത്തിറക്കുന്നുണ്ട്​.


നീക്കംചെയ്യാവുന്ന ബാറ്ററി പായ്​ക്കാണ്​ സിമ്പിൾ ഇ.വിയുടെ മറ്റൊരു പ്രത്യേകത. ബാറ്ററി പാക്കിന്​ ആറ്​ കിലോഗ്രാമിൽ കൂടുതൽ ഭാരം വരും. ആദ്യം ബുക്ക്​ ചെയ്യുന്നവർക്ക്​ ആദ്യം എന്ന കണക്കിലാവും വാഹനം നിർമിച്ച്​ നൽകുക.

മാർക്ക് 2 ലിഥിയം അയൺ ബാറ്ററി പാക്കാണ്​ സിമ്പിൾ വണ്ണിൽ ഉപയോഗിക്കുക. 4.8kWh ​െൻറ ശേഷിയാണ്​ ബാറ്റിക്ക്​ ഉള്ളത്​. ഇൗഥർ 450X ​െൻറയും (2.61kWh) ടി.വി.എസ്​ െഎ ക്യൂബി​േൻറയും (2.25kWh) ബാറ്ററികളുമായി താരതമ്യപ്പെടുത്തിയാൽ കരുത്തുകൂടുതലാണ്​ സിമ്പിളിന്​. ഇക്കോ മോഡിൽ 240 കിലോമീറ്റർ ദൂരം സിമ്പിൾ എനർജിക്ക് അവകാശപ്പെടാനുള്ള ഒരു കാരണം ഇതാണ്.

കർണാടക, തമിഴ്​നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഗോവ, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവയാണ്​ വൺ ആദ്യമായി എത്തുന്ന സംസ്​ഥാനങ്ങൾ. വാഹനം കേരളത്തിൽ എവിടെ പുറത്തിറക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ എക്​സ്​പീരിയൻസ്​ സെൻററുകൾ തുറക്കുമെന്നും സിമ്പിൾ എനർജി പറഞ്ഞു. രാജ്യത്തുടനീളം വിപണന ശൃഖല വ്യാപിപ്പിക്കുന്നതിന്​ 350 കോടി നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്​.

സിമ്പിൾ വൺ ബാറ്ററി പാക്ക്​

നിലവിൽ വിപണിയിലുള്ള ഏതൊരു ഇവി സ്​കൂട്ടറിനേക്കാളും ഉയർന്ന റേഞ്ച്​ വാഗ്​ദാനം ചെയ്യുന്നു എന്നതാണ്​ സിമ്പിൾ വണ്ണിനെ ശ്രദ്ധേയമാക്കുന്നത്​. 240 കിലോമീറ്റർ ആണ്​ സിമ്പിൾ വണ്ണി​െൻറ ഇക്കോ മോഡിലെ റേഞ്ച്​. ഇൗഥർ, ​െഎക്യൂബ്​, ചേതക്​ തുടങ്ങിയ എതിരാളികളെല്ലാം 100നും 130നും ഇടയിലാണ്​ മൈ​ലേജ്​ നൽകുന്നത്​. ഇവിടെയാണ്​ സിമ്പിൾ എനർജിയുടെ വാഗ്​ദാനം പ്രസക്​തമാകുന്നത്​. വിപണിയിലെ ഹിറ്റ്​ വാഹനമായ ഹോണ്ട ആക്​ടീവ സിക്​സ്​ ജിയുടെ പെട്രോൾ ടാങ്ക്​ 5.3ലിറ്ററാണ്​. ഇൗ ടാങ്കിൽ മൊത്തത്തിൽ ഇന്ധനം നിറച്ചാൽ വാഹനത്തിന്​ ഒാടാനാവുക 260 കിലോമീറ്ററാണ് ​(മൈലേജ്​ 50 കിലോമീറ്റർ കണക്കാക്കിയാൽ). ഇതിനർഥം സിമ്പിൾ വണ്ണിന്​ പറയുന്ന റേഞ്ച്​ ലഭിക്കുകയാണെങ്കിൽ അത്​ വിപ്ലവകരമായിരിക്കുമെന്നാണ്​. എന്നാൽ ഒരു കാര്യത്തിൽ സിമ്പിൾ എനർജി കൃത്യമായ വെളിപ്പെടുത്തൽ ഒന്ന​ും നടത്തിയിട്ടില്ല. അത്​ വേഗതയുടെ കാര്യത്തിലാണ്​. ഇക്കോ മോഡിൽ എത്രവേഗം ലഭിക്കും എന്നത്​ ഇ.വി സ്​കൂട്ടറുകളെ സംബന്ധിച്ച്​ ഏറെ പ്രസക്​തമാണ്​. 40 കിലോമീറ്റർ വേഗത്തിൽ 240 കിലോമീറ്റർ റേഞ്ച്​ എന്നത്​ ആകർഷകമല്ല.

സിമ്പിൾ വണ്ണിന്​ സ്​പോർട്​സ്​ മോഡും നൽകിയിട്ടുണ്ട്​. അതിൽ റേഞ്ച്​ കുറയുമെന്നും കമ്പനി അധികൃതർ പറയുന്നു. ഇൗഥറും ​െഎക്യൂബുമൊക്കെ 80-90 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ്​. വരാനിരിക്കുന്ന ഒാല സ്​കൂട്ടറുകളും മികച്ച വേഗതയും റേഞ്ചും വാഗ്​ദാനം ചെയ്യുന്നുണ്ട്​. 1.1 ലക്ഷത്തിനും 1.2 ലക്ഷത്തിനും ഇടയിലാണ്​ സിമ്പിൾ വണ്ണി​െൻറ വില പ്രതീക്ഷിക്കപ്പെടുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.