മുംബൈ: ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനമായ പുതിയ ഡിഫന്‍ഡര്‍ പി 400 ഇ യുടെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. കരുത്തുറ്റ 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 105 kW ഇലക്ട്രിക് മോട്ടോറും സംയോജിക്കുന്ന P400e 297 kWസംയോജിത കരുത്തും സംയോജിത 640 Nm ടോര്‍ക്കും നല്‍കും. വെറും 5.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത ആർജിക്കുന്നതിനും മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലെത്താനും ഇത് പുതിയ ഡിഫന്‍ഡറിനെ സഹായിക്കുന്നു.
വാഹനത്തോടൊപ്പം ലഭിക്കുന്ന 7.4 kW AC വാള്‍ ബോക്‌സ് ചാര്‍ജര്‍ ഉപയോഗിച്ചോ വീട്ടിലോ ഓഫീസിലോ ഉള്ള 15A സോക്കറ്റ് ഉപയോഗിച്ചോ ചാര്‍ജ് ചെയ്യാവുന്ന 19.2 kWh ബാറ്ററിയാണ് പുതിയ ഡിഫന്‍ഡറിനുള്ളത്. പ്രവര്‍ത്തനക്ഷമതയും ഇന്ധനക്ഷമതയും ഒത്തിണങ്ങിയ ലാന്‍ഡ് റോവറിെൻറ ഐതിഹാസിക വാഹനമായ ഡിഫന്ഡറിെൻറ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡൻറ് രോഹിത് സൂരി പറഞ്ഞു. 2020 നവംബറില്‍ ജാഗ്വാര്‍ ഐ-പേസിെൻറ ബുക്കിങ് ആരംഭിച്ചിരുന്നു.
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉത്പന്ന നിരയിലുടനീളം വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള നീക്കത്തിെൻറ ഭാഗമായാണ് പുതിയ തീരുമാനം. എസ്.ഇ, എച്ച്.എസ്.ഇ, എക്സ് ഡൈനാമിക്സ് എച്ച്.എസ്.ഇ എന്നീ നാല് വേരിയൻറുകളില്‍ ഡിഫന്‍ഡര്‍ വാഹനം ഇന്ത്യയില്‍ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.