കത്തിക്കരിഞ്ഞ് നാശമായി; എന്നിട്ടും ഫെരാരി കാർ വിറ്റ് പോയത് 1.8 മില്യൺ ഡോളറിന്

പൂർണ്ണമായും നശിപ്പിക്കപ്പെട്ട ഫെരാരി കാർ വിറ്റ് പോയത് 1.8 മില്യൺ ഡോളറിന്. ഫെരാരി 500 മോണ്ടിയൽ സ്‌പൈഡർ സീരീസാണ് ലേലത്തിൽ വലിയ തുകയ്ക്ക് വിറ്റുപോയത്. 1960കളിൽ ഒരു ഓട്ടമത്സരത്തിനിടെയാണ് കാറിന് തീപിടിച്ചത്. 1952-ലും 1953-ലും ഇറ്റാലിയൻ റേസിംഗ് ഡ്രൈവർ ആൽബെർട്ടോ അസ്കറിയുടെ ബാക്ക്-ടു-ബാക്ക് എഫ്.ഐ.എ ഫോർമുല വൺ വേൾഡ് ഡ്രൈവേഴ്‌സ് ചാമ്പ്യൻഷിപ്പുകളുടെ സ്മരണയ്ക്കായി ഫെരാരിയാണ് 500 മോണ്ടിയൽ സൃഷ്ടിച്ചത്.

1954-ൽ ഗ്രാൻ പ്രീമിയോ സൂപ്പർകോർട്ടെമാഗിയോർ, എവർഗ്രീൻ ട്രോഫി റേസ് തുടങ്ങിയ ഇവന്റുകളിൽ ഈ ഫെരാരി കാർ സജീവമായിരുന്നു. 60-കളുടെ അവസാനത്തിലാണ് കാർ അപകടത്തിൽപെടുന്നതും അതിന്റെ ഫലമായി തീപിടുത്തമുണ്ടായി കാർ പൂർണമായും കത്തിനശിക്കുന്നതും.

എന്നാൽ ഈ അവസ്ഥയിലും ഈ ഫെരാരി കാറിന് ഡിമാന്‍റ് ഏറെയായായിരുന്നു. ഈ അവസ്ഥയിലുള്ള മറ്റൊരു കാറിനും ഇത്രയും ഉയർന്ന വില ലഭിക്കാൻ സാധ്യതയില്ലെങ്കിലും, ഏറ്റവും കേടായ ഫെരാരികൾക്ക് പോലും വിപണിയുണ്ടെന്ന് വ്യക്തമാണ്.

0406 MD എന്ന ചേസിസ് നമ്പറിൽ അറിയപ്പെടുന്ന ഇത് യഥാർത്ഥത്തിൽ പ്രശസ്ത ഇറ്റാലിയൻ ഡിസൈൻ സ്ഥാപനമായ പിനിൻ ഫറീനയാണ് നിർമ്മിച്ചത്. 1954-ൽ റേസ്‌ട്രാക്കിലെ താരമായിരുന്ന ഫ്രാങ്കോ കോർട്ടെസിന്റെ സ്വത്തായിരുന്നു ഈ വാഹനം. ഗിയർബോക്സ്, റിയർ ആക്സിൽ കോർണറുകൾ, ലാംപ്രെഡി ഇൻലൈൻ-ഫോർ എഞ്ചിൻ എന്നിവ ഇപ്പോഴും ഉണ്ട്. തീപ്പിടുത്തത്തെതുടർന്ന് വളരെ കാലം ഇതേ നിലയിൽ സംരക്ഷിക്കപ്പെട്ടിട്ടാണ് ഇത് വിറ്റുപോയത്. പുതിയ ഉടമ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ ലേലത്തിൽ വിറ്റഴിച്ചതിൽ ഏറ്റവും വിലകൂടിയ ഫെരാരി 1962-ലെ ഫെരാരി 250 ജി.ടി.ഒ ആണ്. 2018ൽ 48.4 മില്യൺ ഡോളറിനാണ് ഈ കാർ വിറ്റുപോയത്. 

Tags:    
News Summary - Burned to ruin; Yet Ferrari sold the car for $1.8 million

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.