അദ്ഭുതമായൊരു രക്ഷപ്പെടർ വാർത്തയാണ് രാജ്യത്തെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ നിന്ന് വരുന്നത്. ബഹുനില കെട്ടിടത്തിലെ പാർക്കിങ്ങിൽനിന്ന് ഡ്രൈവറായ യുവതിയുമായി കാർ താഴേക്ക് പതിക്കുകയായിരുന്നു. അപേക്ഷ മിറാനി എന്ന 22കാരിയാണ് അപകടതിൽപ്പെട്ടത്.
ഞായറാഴ്ച സക്കരിയാ റോഡിൽ രാവിലെ 7.30നാണ് സംഭവം. രണ്ടാം നിലയിലെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. തലകുത്തനെ താഴേയ്ക്ക് പതിച്ച കാർ പൂർണമായും തകർന്നു.
പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ആക്സിലേറ്റർ കൂടിപോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്.കെട്ടിടത്തിന്റെ സെക്യൂരിറ്റി ഗാർഡ് സ്ഥിരമായി ഇരിക്കുന്ന സ്ഥലത്തിനും താഴെ പാർക് ചെയ്തിരുന്ന എസ്.യു.വിക്കും ഇടയിലാണ് കാർ പതിച്ചത്. ആ സമയത്ത് സുരക്ഷ ഉദ്യോഗസ്ഥൻ അവിടെ ഇല്ലാതിരുന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.