ഭയാനകമായ ഒരു വാഹനാപകടത്തിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിലെ തിരക്കേറിയ പസഫിക് കോസ്റ്റ് ഹൈവേയിൽ നിന്ന് ഇടത്തോട്ട് തിരിയാൻ സിഗ്നൽ കാത്തിരിക്കുകയായിരുന്നു ബൈക്ക് യാത്രികൻ. ഉടൻ അതിവേഗത്തിലെത്തിയ ഒരു കറുത്ത എസ്.യു.വി, പിക്കപ്പ് ട്രക്കിലേക്ക് ഇടിച്ചുകയറി.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് ട്രക്ക് ബൈക്ക് യാത്രികന്‍റെ നേരെ മറിയുന്നു. ഇൗ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. അപകടത്തിൽ നിന്ന് ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടെന്നാണ് റിപോർട്ട്. പിക്കപ്പ് ട്രക്ക് ഡ്രൈവറുടെ അവസ്ഥ ഇപ്പോഴും വ്യക്തമല്ല. അതേസമയം എസ്.യു.വി ഡ്രൈവർ മരിച്ചു. ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ എസ്.യു.വി മുന്നറിയിപ്പ് ഡിവൈഡറുകൾ ഇടിച്ചു തെറിപ്പിച്ച ശേഷമായിരുന്നു പിക്കപ്പ് ട്രക്കിൽ ഇടിച്ചത്.
ശേഷം 30 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവറെ രക്ഷിക്കാൻ സമീപവാസികൾ ശ്രമിച്ചെങ്കിലും കാർ പൊട്ടിത്തെറിച്ചതായി പൊലീസ് പറഞ്ഞു. ഡ്രൈവറെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ട്വിറ്ററിൽ പങ്കു വെച്ച വിഡിയോ 6.7 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.