ഇരുചക്രവാഹനങ്ങളിലെ കുട്ടികളുടെ യാത്ര: ഇളവിന് കേന്ദ്രത്തെ സമീപിക്കും

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഇ​ള​വ് തേ​ടി കേ​ര​ളം കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കും. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ഉ​ന്ന​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് പ​രി​മി​ത അ​ധി​കാ​രം മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഇ​ള​വ് ന​ല്‍കാ​ന്‍ കേ​ന്ദ്ര​ത്തി​ന് മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ. ര​ണ്ടു​പേ​ര്‍ക്കു​ള്ള ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ മാ​ത്ര​മാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള​ത്.

കൂ​ടു​ത​ല്‍പേ​രെ കൊ​ണ്ടു​പോ​യാ​ല്‍ ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ന​ഷ്ട​മാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് മാ​ത്ര​മാ​യി ഇ​ള​വ് പ്ര​ഖ്യാ​പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഗ​താ​ഗ​ത​വ​കു​പ്പി​ന് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. എ.​ഐ കാ​മ​റ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​ട്ടി​ക​ളു​ടെ ഇ​രു​ച​ക്ര​യാ​ത്ര വി​ഷ​യം വീ​ണ്ടും സ​ജീ​വ​മാ​യ​ത്.

Tags:    
News Summary - Children traveling on two-wheelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.