ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വാഹന ഡിസൈനർ ദിലീപ് ഛാബ്രിയ മുംബൈയിൽ അറസ്റ്റിൽ. ഡി.സി എന്ന പേരിൽ അറിയപ്പെടുന്ന മോഡിഫിക്കേഷൻ സെന്‍ററിന്‍റെ സ്ഥാപകനാണ് ദിലീപ് ഛാബ്രിയ. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 420അനുസരിച്ചാണ് അദ്ദേഹത്തെ മുംബൈ പൊലീസ് പിടികൂടിയത്. വഞ്ചനയും തട്ടിപ്പുമാണ് ഛാബ്രിയക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കേസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ മുംബൈ ക്രൈംബ്രാഞ്ച് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഡി.സിയുടെ സ്വന്തം ഡിസൈനായ അവന്തി സ്പോർട്സ് കാറിന്‍റെ പേരിൽ കുറഞ്ഞത് 40 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. ഒരേ എഞ്ചിൻ, ചേസിസ് നമ്പരുകളുള്ള ഡിസി അവന്തികളുടെ ഒന്നിലധികം യൂനിറ്റുകൾ ഛബ്രിയ അനധികൃതമായി വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇങ്ങിനെ കോടികളുടെ നികുതി വെട്ടിപ്പാണ് നടന്നത്.
ഇതുകൂടാതെ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിൽ (എൻബിഎഫ്‌സി) നിന്ന് വായ്പയെടുത്ത് സ്വന്തം കമ്പനി രൂപകൽപ്പന ചെയ്ത കാറുകൾ ഛബ്രിയ വാങ്ങിയതായും പിന്നീടിത് ഉപഭോക്താക്കൾക്ക് വിൽക്കുന്നതായും പോലീസ് ആരോപിക്കുന്നു. ഇത്തരത്തിൽ 90 കാറുകൾ വിറ്റതായി പൊലീസ് സംശയിക്കുന്നുണ്ട്. കാറുകൾക്കെന്നപേരിൽ നിരവധി വായ്പകൾ എടുക്കുകയും കാർ മൂന്നാം കക്ഷിക്ക് വിൽക്കുകയും ചെയ്തുവെന്നും ദിലീപ് ഛാബ്രിയക്കെതിരേ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.