വാഹനം അനുവാദമില്ലാതെ രൂപമാറ്റം ചെയ്തതിന്റെ പേരിൽ അറസ്റ്റും ജയിൽവാസവും നേരിടേണ്ടിവന്ന യൂട്യൂബർമാരാണ് ഇ ബുൾജെറ്റ് സഹോദരന്മാർ. സംസ്ഥാനത്ത് ഇൗ വിഷയം വലിയ ചർച്ചയായിരുന്നു. ഇപ്പോൾ കുറുപ്പ് സിനിമയുടെ പ്രെമോഷന് വേണ്ടി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ഇവർ. കുറുപ്പിെൻറ പ്രമോഷൻ വണ്ടിക്കെതിരേ നടപടി എടുക്കാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് ഇ ബുൾജെറ്റ് പ്രതിഷേധിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒമ്പത് മണിക്ക് ശക്തമായി പ്രതികരിക്കും എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
ഇ ബുൾജെറ്റ് സഹോദരന്മാരുടെ കുറിപ്പിെൻറ പൂർണരൂപം
MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ് ബോർഡ് പക്ഷേ ഞങ്ങൾ ചെയ്ത തെറ്റ്. കുറുപ്പിന്റെ പ്രമോഷൻ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥർ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങൾക്ക് എന്തും ആകാം. പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗർമാർ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാൻ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാർ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല ഞങ്ങൾ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങൾ പ്രതികരിക്കുന്നു.
എന്നാൽ ഈ വാഹനം കൊണ്ട് ദുൽഖർ സൽമാൻ ഡ്രാഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ അത് സമൂഹത്തിന് നല്ലതും, ഞങ്ങൾ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാവപ്പെട്ട വണ്ടിയിൽ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ചെയ്തത് നിയമപ്രകാരം
അതേസമയം ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിനെ െചാല്ലി ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. നിയമപ്രകാരം പണം നൽകിയാണ് ഇത്തരത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ടീം പറയുന്നു. പാലക്കാട് ആർടിഒ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറക്കിയതെന്നുമാണ് സിനിമയുടെ അണിയറക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.