ട്രയംഫ് ടൈഗർ 850 സ്‌പോർട്​ അവതരിപ്പിച്ചു; വില 12 ലക്ഷേത്തോളം

ട്രയംഫ് അഡ്വഞ്ചർ ബൈക്കായ ടൈഗർ 850 സ്‌പോർട്​ വിപണിയിലെത്തിച്ചു. ചൊവ്വാഴ്ച ഇന്ത്യൻ വിപണിയിലെത്തിയ വാഹനത്തിന്​ 11,95,000 രൂപയാണ്​ വില. നിലവിലുള്ള അടിസ്ഥാന മോഡലായ ടൈഗർ 900 എക്സ്ആർ ട്രിമിന് പകരമാണ്​ 850 സ്‌പോർട്​ അവതരിപ്പിക്കുന്നത്​. നേരത്തേ ബൈക്കിന്‍റെ ടീസർ വീഡിയോ ട്രയംഫ് പുറത്തിറക്കിയിരുന്നു.


ട്രയംഫ്​ ടൈഗർ 900 ​​നെ അടിസ്​ഥാനമാക്കിയാണ്​ വാഹനം നിർമിച്ചിരിക്കുന്നത്​. ടൈഗർ 900 ലെ എഞ്ചിൻ തന്നെയാണ്​ 850ലും വരുന്നത്​. ടൈഗർ 850 സ്‌പോർടി​െൻറ മുൻവശവും എൽഇഡി ഡിആർഎല്ലും ആകർഷകമാണ്​. ടൈഗർ 900 വും 850 ഉം വേർതിരിച്ചറിയാൻ വ്യത്യസ്ത സ്റ്റിക്കറുകളും നൽകിയിട്ടുണ്ട്​. ടൈഗർ 900 ത്തിലെ ഇൻലൈൻ ട്രിപ്പിൾ എഞ്ചിനാണ്​ 850ലും​. 888 സി.സി എഞ്ചിൻ 84എച്ച്​ .പി കരുത്തും 87എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും​.

ആറ്​ സ്പീഡ് ഗിയർബോക്സാണ്​ നൽകിയിരിക്കുന്നത്​. സ്ലിപ്പ്​ ആൻഡ്​ അസിസ്റ്റ്​ സാ​ങ്കേതികതയുള്ള ക്ലച്ചാണ്​ വാഹനത്തിന്​. ഓൾ-എൽഇഡി ലൈറ്റിംഗ്, റെയിൻ, റോഡ് എന്നിങ്ങനെ രണ്ട് ഡ്രൈവ്​ മോഡുകൾ, 5 ഇഞ്ച് ഫുൾ-കളർ ടിഎഫ്ടി സ്ക്രീൻ, സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ആധുനിക സവിശേഷതകളാണ് പുതിയ ടൈഗറിലുള്ളത്. രണ്ട് വർഷത്തെ പരിധിയില്ലാത്ത മൈലേജ് വാറണ്ടിയോടെയാണ് വാഹനം വരുന്നത്. ഡുക്കാട്ടി മൾട്ടിസ്ട്രാഡ 950 എസ്​, ബിഎംഡബ്ല്യു എഫ് 750 ജിഎസ് തുടങ്ങിയവയാണ്​ ഇന്ത്യയിലെ പ്രധാന എതിരാളികൾ. 15.49 ലക്ഷമാണ്​ മൾട്ടിസ്ട്രാഡയുടെ വില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.