ട്രയംഫ് ടൈഗർ 850 സ്‌പോർട് അവതരിപ്പിച്ചു; വില 12 ലക്ഷേത്തോളം
text_fieldsട്രയംഫ് അഡ്വഞ്ചർ ബൈക്കായ ടൈഗർ 850 സ്‌പോർട് വിപണിയിലെത്തിച്ചു. ചൊവ്വാഴ്ച ഇന്ത്യൻ വിപണിയിലെത്തിയ വാഹനത്തിന് 11,95,000 രൂപയാണ് വില. നിലവിലുള്ള അടിസ്ഥാന മോഡലായ ടൈഗർ 900 എക്സ്ആർ ട്രിമിന് പകരമാണ് 850 സ്‌പോർട് അവതരിപ്പിക്കുന്നത്. നേരത്തേ ബൈക്കിന്‍റെ ടീസർ വീഡിയോ ട്രയംഫ് പുറത്തിറക്കിയിരുന്നു.
ട്രയംഫ് ടൈഗർ 900 നെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. ടൈഗർ 900 ലെ എഞ്ചിൻ തന്നെയാണ് 850ലും വരുന്നത്. ടൈഗർ 850 സ്പോർടിെൻറ മുൻവശവും എൽഇഡി ഡിആർഎല്ലും ആകർഷകമാണ്. ടൈഗർ 900 വും 850 ഉം വേർതിരിച്ചറിയാൻ വ്യത്യസ്ത സ്റ്റിക്കറുകളും നൽകിയിട്ടുണ്ട്. ടൈഗർ 900 ത്തിലെ ഇൻലൈൻ ട്രിപ്പിൾ എഞ്ചിനാണ് 850ലും. 888 സി.സി എഞ്ചിൻ 84എച്ച് .പി കരുത്തും 87എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും.
The triple's T-plane crank delivers a distinctive raspy and deep roaring soundtrack.
— TriumphIndiaOfficial (@IndiaTriumph) February 9, 2021
Turn up the volume and put on your headphones to experience the triple soundtrack which is nothing short of music to the ears.#Tiger850Sport #TheAdventureAllRounder #ForTheRide #TriumphIndia pic.twitter.com/04uLI4lo1h
ആറ് സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് സാങ്കേതികതയുള്ള ക്ലച്ചാണ് വാഹനത്തിന്. ഓൾ-എൽഇഡി ലൈറ്റിംഗ്, റെയിൻ, റോഡ് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകൾ, 5 ഇഞ്ച് ഫുൾ-കളർ ടിഎഫ്ടി സ്ക്രീൻ, സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ആധുനിക സവിശേഷതകളാണ് പുതിയ ടൈഗറിലുള്ളത്. രണ്ട് വർഷത്തെ പരിധിയില്ലാത്ത മൈലേജ് വാറണ്ടിയോടെയാണ് വാഹനം വരുന്നത്. ഡുക്കാട്ടി മൾട്ടിസ്ട്രാഡ 950 എസ്, ബിഎംഡബ്ല്യു എഫ് 750 ജിഎസ് തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന എതിരാളികൾ. 15.49 ലക്ഷമാണ് മൾട്ടിസ്ട്രാഡയുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.