കാക്കനാട്: എറണാകുളത്തെ വാഹന ഉടമകളോട് വണ്ടിനമ്പർ ചോദിച്ചാൽ അവരിനി 'കെ.എൽ സെവൻ ഡാ' എന്ന് പറയും. പൊലീസ് ചോദിച്ചാലും എം.വി.ഡി ചോദിച്ചാലും ഇതുതന്നെയാകും മറുപടി. കുറച്ചു ദിവസമായി ട്രോൾ ഗ്രൂപ്പുകളിൽ വൈറലായ മെസേജാണിത്. എറണാകുളം ആർ.ടി ഓഫിസിലെ വാഹന രജിസ്ട്രേഷൻ പുതിയ സീരീസിലേക്ക് കടന്നതാണ് സംഭവം. സിനിമതാരം കുഞ്ചാക്കോ ബോബൻ ഉൾപ്പെടെ നിരവധിപേരാണ് ഡി.എ എന്ന സീരീസിൽ വാഹനം സ്വന്തമാക്കിയത്.
ഒരു സീരീസിൽ 9999 രജിസ്ട്രേഷൻ പൂർത്തിയായ ശേഷമാണ് അടുത്തതിലേക്ക് കടക്കുന്നത്. കെ.എൽ ഏഴ് സി.ഇസഡ് എന്ന സീരീസിൽ ഇത്രയും വാഹനങ്ങൾ രജിസ്റ്റർ ചെയ്തശേഷമാണ് ഡി.എയിലേക്ക് കടന്നത്. നേരത്തേ എ മുതൽ ഇസഡ് വരെയുള്ള സീരീസുകളിൽ രജിസ്ട്രേഷൻ പൂർത്തിയായശേഷമാണ് എ.എ, എ.ബി എന്നിങ്ങനെ രണ്ട് അക്ഷരങ്ങളുള്ള പുതിയ സീരീസുകളിലേക്ക് കടന്നത്.
രണ്ടാഴ്ച മുമ്പായിരുന്നു ഡി.എ സീരീസിൽ രജിസ്ട്രേഷൻ ആരംഭിച്ചത്. ഫാൻസി നമ്പർ എടുക്കാൻ ആഗ്രഹിക്കുന്ന നിരവധിപേർ ഈ അവസരം പ്രയോജനപ്പെടുത്തി ബുക്ക് ചെയ്തിട്ടുണ്ട്. തന്റെ പുതിയ ഇന്നോവ കാരവാന് കെ.എൽ ഏഴ് ഡി.എ 0009 എന്ന നമ്പർ സ്വന്തമാക്കിയ കുഞ്ചാക്കോ ബോബനാണ് ഇതിൽ ഏറ്റവും പ്രധാനി. 1200ലധികം രജിസ്ടേഷൻ കഴിഞ്ഞതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. നിരവധി ട്രോളുകളാണ് പുതിയ സീരീസിനെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.