ഹൈനസ് 350 ബൈക്കുകൾ അവതരിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് പ്രീമിയം ഡീലർഷിപ്പുകളുടെ ശൃഖലതീർക്കാനൊരുങ്ങി ഹോണ്ട. 'ബിഗ് വിങ്'എന്നായിരിക്കും ഇവയുടെ പേരെന്നാണ് സൂചന. ഹൈനസ് നിരയിലേക്ക് കൂടുതൽ 300-500 സി.സി ബൈക്കുകൾ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിലെ മോട്ടോർസൈക്ലിങ് കമ്മ്യൂണിറ്റി വളരുകയാണെന്നും കൂടുതൽ പ്രീമിയം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കേണ്ടതുണ്ടെന്നുമാണ് ഹോണ്ടയുടെ വിലയിരുത്തൽ.
ഹൈനസ് സിബി 500, സിബി 300 ആർ, ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ ബൈക്കിെൻറ മാതൃകയിൽ ചെറിയ മോട്ടോർസൈക്കിൾ എന്നിവ ഇനത്യയിലേക്ക് പുതുതായി എത്തിക്കുമെന്നാണ് കമ്പനിവൃത്തങ്ങൾ നൽകുന്ന സൂചന.ഇവ വിൽക്കുന്നതിനാണ് പുതിയ പ്രീമിയം ഡീലർഷിപ്പുകൾ കമ്പനി രാജ്യത്തുടനീളം ആരംഭിക്കുന്നത്. നിലവിൽ മാരുതി പോലുള്ള കമ്പനികൾ പ്രീമിയം ഡീലർഷിപ്പുകൾ പ്രത്യേക പേരിൽ രാജ്യത്ത് നടത്തുന്നുണ്ട്.
മാരുതി നെക്സ ഇത്തരം ശൃഖലയാണ്. പ്രീമിയം ഹാച്ചുകളും സെഡാനുകളും ക്രോസോവറുകളും നെക്സ വഴിയാണ് മാരുതി വിൽക്കുന്നത്. ഭാവിയിലും ബിഗ്വിങ് ഹോണ്ടക്ക് മുതൽക്കൂട്ടാവുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.