കേന്ദ്ര സർക്കാർ ഫെയിം 2 സബ്സിഡികൾ പ്രഖ്യാപിച്ചതോടെ വിലകുറച്ച് ഇലക്ട്രിക് ഇരുചക്രവാഹന കമ്പനികൾ. രാജ്യത്തെ പ്രമുഖ ഇ.വി സ്കൂട്ടർ നിർമാതാക്കളെല്ലാം ഉത്പന്ന നിരയുടെ വില കുറച്ചിട്ടുണ്ട്. കേന്ദ്ര വ്യവസായ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് വൈദ്യുത ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. കിലോവാട്ടിന് 15,000 രൂപയായാണ് സബ്സിഡി ഉയർത്തിയത്.
ഫെയിം 2 പദ്ധതിപ്രകാരം 10,000 കോടി രൂപയാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് ഇതിെൻറ ഏറ്റവും വലിയ ഗുണഭോക്താക്കൾ. സബ്സിഡി പ്രഖ്യാപിച്ചതോടെ ആദ്യമായി വിലകുറച്ചത് ഇൗഥർ എനർജി ആയിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പ് ആണ് ഇൗഥർ എനർജി. 450 എക്സ്, 450 പ്ലസ് എന്നീ മോഡലുകളിൽ 14,500 രൂപവരെ വില കുറയ്ക്കുമെന്ന് ഇൗഥർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ കമ്പനി തങ്ങളുടെ ഓൺ-റോഡ് വിലകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങളിൽ മാത്രമാണ് ഇൗഥർ പ്രവർത്തിക്കുന്നത്. എന്നാൽ കമ്പനിക്ക് 30 നഗരങ്ങളിലായി വിപുലീകരണ പദ്ധതികളുണ്ട്. ആറ് മാസത്തിനുള്ളിൽ 30 നഗരങ്ങളിലേക്ക് വിതരണം വിപുലീകരിക്കാനാണ് നീക്കം നടക്കുന്നത്.
ഫെയിം 2 സബ്സിഡിക്ക് യോഗ്യതനേടുന്നതിന് ചില മാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. മിനിമം ടോപ്പ് സ്പീഡ്, ചാർജ് പെർ റേഞ്ച്, ആക്സിലറേഷൻ, ഉൗർജ്ജ ഉപഭോഗ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ് ആനുകൂല്യം ലഭിക്കുക. ഒരൊറ്റ ചാർജിൽ കുറഞ്ഞത് 80 കിലോമീറ്റർ ദൂരം സഞ്ചരിക്കുക, 250 വാട്ടിലധികം കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കുക, 40 കിലോമീറ്റർ വേഗത ഉണ്ടായിരിക്കുക തുടങ്ങിയവ നിബന്ധനകളിൽ ചിലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.