ഫാസ്​റ്റ്​ ആൻഡ്​ ഫ്യൂരിയസ്​ ഒമ്പത്, ഇന്ത്യൻ തിയറ്ററുകളിലേക്ക്​; റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടു

ആക്ഷൻ സിനിമ പ്രേമികളും വാഹനപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഹോളിവുഡ്​ ചിത്രമാണ്​ ഫാസ്​റ്റ്​ ആൻഡ്​ ഫ്യൂരിയസ്​ ഒമ്പത്​. കോവിഡ്​ കാരണം റിലീസ്​ ഒരുപാട്​ വൈകിയതിന്​ ശേഷം ഒടുവിൽ ഇന്ത്യയിൽ തിയറ്റർ റിലീസായി എത്താൻ പോവുകയാണ് എഫ്​9​. ആഗസ്​ത്​ അഞ്ചിന്​ ഇംഗ്ലീഷ്​, ഹിന്ദി, തമിഴ്​, തെലുങ്ക്​, കന്നഡ ഭാഷകളിലായി ചിത്രം രാജ്യത്ത്​ റിലീസ്​ ചെയ്യും.

ജസ്റ്റിൻ ലിൻ ആണ്​ എഫ്​9 സംവിധാനം ചെയ്​തിരിക്കുന്നത്​. എഫ് ആൻഡ്​ എഫ്: ടോക്കിയോ ഡ്രിഫ്​റ്റിലൂടെയാണ്​ ലിൻ ആദ്യമായി സിനിമയുമായി ബന്ധപ്പെടുന്നത്​. സീരീസിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ടോക്കിയോ ഡ്രിഫ്റ്റ് എന്നാണ്​ നിരൂപകർ പറയുന്നത്​. വിൻ ഡീസൽ, മിഷേൽ റോഡ്രിഗസ്, ടൈറസ് ഗിബ്​സൺ, ക്രിസ് "ലുഡാക്രിസ്" ബ്രിഡ്​ജസ്, ജോർദാന ബ്രൂസ്റ്റർ, നതാലി ഇമ്മാനുവൽ, സും കാങ് എന്നിവരോടൊപ്പം ആദ്യമായി റസ്​ലിങ്​ താരം ജോൺ സീനയും ഫാസ്റ്റ്​ ആൻഡ്​ ഫ്യൂരിയസി​െൻറ ഭാഗമാകാൻ പോവുകയാണ്​.

ഇൗ വർഷം മെയ്​ 19ന്​ ദക്ഷിണ കൊറിയയിൽ ആയിരുന്നു ഫാസ്റ്റ്​ ആൻഡ്​ ഫ്യൂരിയസി​െൻറ ഫസ്റ്റ്​ പ്രിമിയർ നടന്നത്​. ജൂൺ അഞ്ചിന്​ മറ്റ്​ പല രാജ്യങ്ങളിലും പ്രദർശനമാരംഭിച്ചിരുന്നു. കോാവിഡ്​ രണ്ടാം തരംഗം കാരണമാണ്​ ഇന്ത്യയിൽ റിലീസ്​ വൈകിയത്​. 

Tags:    
News Summary - Fast and Furious 9 gets India release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.