ന്യൂഡൽഹി: ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം. ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുണ്ടായിരുന്ന ഉത്തരവ്. എന്നാൽ കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ലേക്ക് നീട്ടുകയായിരുന്നു.
രാജ്യത്തുള്ള ടോൾ പ്ലാസകളിൽ 75 മുതൽ 80 ശതമാനം വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടന്ന് പോകുന്നത്. ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം. ഫാസ്ടാഗ് നിർബന്ധമാക്കുന്നതിന് മുന്നോടിയായുള്ള അടിസ്ഥാന സൗകര്യങ്ങളും ടോൾ പ്ലാസകളിൽ ഒരുക്കണം. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 2021 ഏപ്രിൽ ഒന്നു മുതൽ തേർഡ് പാർട്ടി ഇൻഷുറൻസിനും ഫാസ്ടാഗ് നിർബന്ധമാണ്.
റേഡിയോ ഫ്രീക്വിന്‍സ് ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യയിലൂടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങള്‍ ടോള്‍ പ്ലാസ കടക്കുമ്പോള്‍ ഫാസ്റ്റ്ടാഗ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെടും. ഇതോടെ ടോള്‍ പ്ലാസകളിലെ വാഹനങ്ങളുടെ നീണ്ട നിര ഇനി കാണാനാവില്ല.ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ ടോൾ പ്ലാസകളിൽ ഒരു ലൈനിലൂടെ മാത്രമേ പണം നൽകി കടന്നു പോകാൻ സാധിക്കു. ഫാസ്ടാഗിന്റെ ലൈനിൽ ടാഗില്ലാതെ വാഹനങ്ങൾ എത്തിയാൽ ഇരട്ടി തുക ടോളായി ഈടാക്കും.
2016 മുതലാണ് രാജ്യത്ത് ഫാസ്ടാഗ് ഏർപ്പെടുത്തിയത്. 2017 മുതൽ നാലുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷനും ഫാസ്ടാഗ് നിർബന്ധമാക്കി. ഇലക്ട്രോണിക് പണമിടപാട് പ്രോത്സാഹിപ്പിക്കുക, ടോൾകേന്ദ്രങ്ങളിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, സമയം, ഇന്ധനം എന്നിവ ലാഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ ഫാസ്ടാഗ് നടപ്പാക്കിയത്.
പ്രധാന േടാൾ കേന്ദ്രങ്ങൾ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, കോട്ടക്, ആക്സിസ് എന്നീ ബാങ്കുകൾ, പേടിഎം, എയർടെൽ പേമെൻറ് ബാങ്ക്, ആമസോൺ എന്നിവിടങ്ങളിലും ലഭിക്കും.
വാഹനത്തിെൻറ തരമനുസരിച്ച് (കാർ, ജീപ്പ്, വാൻ, ബസ്) വ്യത്യസ്ത നിരക്കാണ് ഫാസ്ടാഗിന് ഈടാക്കുക. വാങ്ങുന്ന സ്ഥാപനമനുസരിച്ചും ചെറിയ വിലവ്യത്യാസമുണ്ടാകും. ടാഗ് നൽകുന്നതിന് ചില സ്ഥാപനങ്ങൾ പ്രത്യേക ചാർജ് ഇൗടാക്കുന്നുണ്ട്. തിരിച്ചറിയൽ രേഖയും വാഹനത്തിെൻറ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഫാസ്ടാഗ് എടുക്കാൻ നിർബന്ധമാണ്.
ഇൻറർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, യു.പി.ഐ (യൂനിഫൈഡ് പേമെൻറ് ഇൻറർഫേസ്), മൊബൈൽ ആപ്പുകളായ പേടിഎം, ഫോൺപേ, ആമസോൺ പേ, ഗൂഗ്ൾ പേ എന്നിവ വഴിയും റീചാർജ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.