ഒാട്ടത്തിനിടെ ഇടിച്ചുതകർന്ന്​ ഫെരാരി സൂപ്പർ കാർ; ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ

ഫെരാരിയുടെ ഏറ്റവും കരുത്തനായ സ്​പോർട്​സ്​ കാറുകളിൽ ഒന്നാണ്​ 812 സൂപ്പർഫാസ്​റ്റ്​. ഫെരാരിയുടെ ഏറ്റവും വേഗതയേറിയ മോഡലും ഇതുതന്നെ. 812 സൂപ്പർഫാസ്​റ്റുകളിലൊന്ന്​ ലണ്ടനിലെ പാലത്തിൽവച്ച്​ ഒാട്ടത്തിനിടെ ഇടിച്ചുതകർന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്​. വാഹനത്തിനുള്ളിൽ പിടിപ്പിച്ചിരുന്ന കാമറയിലാണ്​ അപകട ദൃശ്യം പതിഞ്ഞത്​. ട്രാഫിക്​ സിഗ്​നലിൽ നിർത്തിയിട്ടിരുന്ന വാഹനം മുന്നോ​െട്ടടുക്കു​േമ്പാൾ വേഗതകൂടി നിയന്ത്രണം വിടുകയായിരുന്നു. 3.5 കോടിയിലധികം രൂപ വിലവരുന്ന വാഹനമാണ്​ 12 സൂപ്പർഫാസ്​റ്റ്​.

അപകടത്തെ തുടർന്ന്​ വാഹനത്തിനുള്ളിൽ കേടുപാടുകൾ സംഭവിച്ചതായും കാണാം. മുന്നിലെ രണ്ട്​ എയർബാഗുകളും പുറത്തുവന്നു. അപകടസമയത്ത് പാലത്തിൽ കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. അപകടം നടന്ന റോഡിൽ 20 മൈൽ വേഗതാ പരിധി ഉണ്ടായിരുന്നുവെന്നും ഫെരാരി ഇത്​ ലംഘിച്ചതായും റിപ്പോർട്ടുണ്ട്.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Full View

812 സൂപ്പർഫാസ്​റ്റ്​

812 സൂപ്പർഫാസ്​റ്റ്​ പേര് സൂചിപ്പിക്കുന്നതുപോലെ ഫെരാരി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തവും വേഗതയേറിയതുമായ മോഡലാണ്​. 6.5 ലിറ്റർ, വി 12 എഞ്ചിനാണ്​ വാഹനത്തിന്​. 2.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. ഫെറാരി ഇൗ വാഹനം ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത് 2017 ജനീവ മോട്ടോർ ഷോയിലാണ്. ഇതി​െൻറ എയറോഡൈനാമിക്​ ഡിസൈൻ, ഇലക്ട്രിക് പവർ സ്റ്റിയറിംഗ് എന്നിവ സൂപ്പർ കാറുകളുടെ ലോകത്ത് വേറിട്ടുനിൽക്കുന്നതാണ്​.


അടുത്തിടെ വാഹനത്തിൽ തകരാർ കണ്ടെത്തിയതി​നെതുടർന്ന്​ തിരിച്ചുവിളിക്കാൻ തീരുമാനിച്ചിരുന്നു. അമേരിക്കയിൽ വിറ്റഴിച്ച 1,063 യൂനിറ്റുകളാണ്​ തിരിച്ചുവിളിച്ചത്​. 2018 നും 2020 നും ഇടയിൽ നിർമ്മിച്ചവയാണിവ. പിന്നിലെ വിൻഡോകളിലാണ്​ തകരാറ്​ ​. ഉയർന്ന വേഗതയിൽ വിൻഡോകൾ ഇളകിവീഴുന്നതായാണ്​ കണ്ടെത്തിയിരിക്കുന്നത്​. ഇവ കൃത്യമായി പിടിപ്പിച്ചിട്ടുണ്ടാവില്ല എന്നായിരുന്നു​ കമ്പനിയുടെ നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.