ഒാട്ടത്തിനിടെ ഇടിച്ചുതകർന്ന് ഫെരാരി സൂപ്പർ കാർ; ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ
text_fieldsഫെരാരിയുടെ ഏറ്റവും കരുത്തനായ സ്പോർട്സ് കാറുകളിൽ ഒന്നാണ് 812 സൂപ്പർഫാസ്റ്റ്. ഫെരാരിയുടെ ഏറ്റവും വേഗതയേറിയ മോഡലും ഇതുതന്നെ. 812 സൂപ്പർഫാസ്റ്റുകളിലൊന്ന് ലണ്ടനിലെ പാലത്തിൽവച്ച് ഒാട്ടത്തിനിടെ ഇടിച്ചുതകർന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. വാഹനത്തിനുള്ളിൽ പിടിപ്പിച്ചിരുന്ന കാമറയിലാണ് അപകട ദൃശ്യം പതിഞ്ഞത്. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനം മുന്നോെട്ടടുക്കുേമ്പാൾ വേഗതകൂടി നിയന്ത്രണം വിടുകയായിരുന്നു. 3.5 കോടിയിലധികം രൂപ വിലവരുന്ന വാഹനമാണ് 12 സൂപ്പർഫാസ്റ്റ്.
അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കേടുപാടുകൾ സംഭവിച്ചതായും കാണാം. മുന്നിലെ രണ്ട് എയർബാഗുകളും പുറത്തുവന്നു. അപകടസമയത്ത് പാലത്തിൽ കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. അപകടം നടന്ന റോഡിൽ 20 മൈൽ വേഗതാ പരിധി ഉണ്ടായിരുന്നുവെന്നും ഫെരാരി ഇത് ലംഘിച്ചതായും റിപ്പോർട്ടുണ്ട്.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
812 സൂപ്പർഫാസ്റ്റ്
812 സൂപ്പർഫാസ്റ്റ് പേര് സൂചിപ്പിക്കുന്നതുപോലെ ഫെരാരി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തവും വേഗതയേറിയതുമായ മോഡലാണ്. 6.5 ലിറ്റർ, വി 12 എഞ്ചിനാണ് വാഹനത്തിന്. 2.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. ഫെറാരി ഇൗ വാഹനം ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത് 2017 ജനീവ മോട്ടോർ ഷോയിലാണ്. ഇതിെൻറ എയറോഡൈനാമിക് ഡിസൈൻ, ഇലക്ട്രിക് പവർ സ്റ്റിയറിംഗ് എന്നിവ സൂപ്പർ കാറുകളുടെ ലോകത്ത് വേറിട്ടുനിൽക്കുന്നതാണ്.
അടുത്തിടെ വാഹനത്തിൽ തകരാർ കണ്ടെത്തിയതിനെതുടർന്ന് തിരിച്ചുവിളിക്കാൻ തീരുമാനിച്ചിരുന്നു. അമേരിക്കയിൽ വിറ്റഴിച്ച 1,063 യൂനിറ്റുകളാണ് തിരിച്ചുവിളിച്ചത്. 2018 നും 2020 നും ഇടയിൽ നിർമ്മിച്ചവയാണിവ. പിന്നിലെ വിൻഡോകളിലാണ് തകരാറ് . ഉയർന്ന വേഗതയിൽ വിൻഡോകൾ ഇളകിവീഴുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ കൃത്യമായി പിടിപ്പിച്ചിട്ടുണ്ടാവില്ല എന്നായിരുന്നു കമ്പനിയുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.