സ്പോർട്സ് കാർ പ്രേമികളുടെ സ്വപ്നവാഹനമായ ഫെറാരി ഇ.വി യുഗത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. ആദ്യത്തെ ഫെരാരി ഇവി 2025ൽ നിരത്തിലെത്തും. ഇ.വികളുടെ 'അതുല്യതയും അഭിനിവേശവും' പുതിയ തലമുറയിലേക്ക് കൊണ്ടുവരുമെന്ന് ഫെരാരി തലവൻ ജോൺ എൽകാൻ പറഞ്ഞു. പുതിയ വാഹനത്തെപറ്റി കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഹെറാരി ഹൈബ്രിഡ് വാഹനങ്ങളുടെ പിൻഗാമിയായിട്ടായിരിക്കും ഇ.വികൾ എത്തുക.
രണ്ട് സീറ്റളുള്ള ഇ.വിക്ക് ഓരോ ചക്രത്തിലും ഇലക്ട്രിക് മോട്ടോർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് പുതിയ മോഡലുകൾ ഫെറാരി വരും മാസങ്ങളിൽ അനാച്ഛാദനം ചെയ്യുമെന്നും വിവരമുണ്ട്. ഫെരാരിയുടെ വൈദ്യുതീകരണ തന്ത്രങ്ങളെക്കുറിച്ച് ജോൺ എൽകാൻ മാധ്യമങ്ങളോട് സംസാരിച്ചു. ഹൈബ്രിഡ് മോഡലുകൾ 2023 ലും പുതിയ ഹൈപ്പർകാർ ലെ മാൻസിന്‍റെ 2024 സീസണിലും കമ്പനി പുറത്തിറക്കും. കഴിഞ്ഞ വർഷം ചോർന്ന പേറ്റന്‍റുകളുടെ രേഖകൾ പ്രകാരം ഓരോ ചക്രത്തിലും ഇലക്ട്രിക് മോട്ടോർ ഉൾക്കൊള്ളുന്ന, ഫോർ വീൽ ഡ്രൈവ്, രണ്ട് സീറ്റർ വാഹനമായിരിക്കും ഫെറാരി ഇ.വികളായി വരിക.
'ഞങ്ങൾ പുതിയ സാങ്കേതികവിദ്യ കൊണ്ടുവരുന്നുവെങ്കിൽ, വിപണിയിൽ വിപ്ലവകരമായ എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ട്. അങ്ങനെയാണ് ഫെറാരി എല്ലായ്പ്പോഴും നവീനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ പരിണാമം ഫെരാരിയുടെ ഡി.എൻ.എയിൽ 100 ശതമാനമാണ്'-ജോൺ എൽകാൻ പറഞ്ഞു.
കാറുകളെക്കുറിച്ച് വിശദമാക്കിയിട്ടില്ലെങ്കിലും ഫെറാരി മൂന്ന് പുതിയ മോഡലുകൾ അന്താരാഷ്ട്ര വിപണികൾക്കായി അടുത്ത മാസങ്ങളിൽ അവതരിപ്പിക്കുമെന്നും എൽക്കാൻ പറഞ്ഞു. 2022 പുതിയ ഉൽപ്പന്നങ്ങളുടെ പുറത്തിറക്കൽ വർഷമായിരിക്കും. ഫെറാരിയുടെ ആദ്യത്തെ എസ്‌യുവിയും ഇക്കാലയളവിൽ നിരത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.