ഫെരാരി അമേരിക്കയിൽ വിറ്റഴിച്ച 812 മോഡൽ സൂപ്പർകാറുകൾ തിരിച്ചുവിളിക്കുന്നു. 1,063 യൂണിറ്റുകൾ തിരിച്ചുവിളിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2018 നും 2020 നും ഇടയിൽ നിർമ്മിച്ചവയാണിവ. പിന്നിലെ വിൻഡോകളിലാണ് തകരാറ് . ഉയർന്ന വേഗതയിൽ വിൻഡോകൾ ഇളകിവീഴുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ കൃത്യമായി പിടിപ്പിച്ചിട്ടുണ്ടാവില്ല എന്നാണ് കമ്പനിയുടെ നിഗമനം.
812 സൂപ്പർഫാസ്റ്റ് പേര് സൂചിപ്പിക്കുന്നതുപോലെ ഫെരാരി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തവും വേഗതയേറിയതുമായ മോഡലാണ്. 6.5 ലിറ്റർ, വി 12 എഞ്ചിനാണ് വാഹനത്തിന്. 2.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. 2020 മാർച്ചിൽ ജർമനിയിലാണ് ആദ്യമായി തകരാർ റിപ്പോർട്ട്ചെയ്തത്. തുടർന്ന് അത്തരം രണ്ട് പരാതികൾകൂടി ലഭിക്കുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വ്യാപക തകരാർ കണ്ടെത്തിയത്. ഒടുവിൽ വാഹനം തിരിച്ചുവിളിക്കൽ കമ്പനി തുരുമാനിക്കുകയായിരുന്നു. അമേരിക്കയിലെ ഡീലർമാർക്കും ഉടമകൾക്കും ഡിസംബർ മുതൽ അറിയിപ്പുകൾ ലഭിക്കുമെന്നും വിൻഡോ മാറ്റി സ്ഥാപിക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു. ഫെറാരി 812 സൂപ്പർഫാസ്റ്റ് ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത് 2017 ജനീവ മോട്ടോർ ഷോയിലാണ്. ഇതിെൻറ എയറോഡൈനാമിക് ഡിസൈൻ, ഇലക്ട്രിക് പവർ സ്റ്റിയറിംഗ് എന്നിവ സൂപ്പർ കാറുകളുടെ ലോകത്ത് വേറിട്ടുനിൽക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.