Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫെരാരി സൂപ്പർ കാറുകൾക്കും തകരാർ; തിരിച്ചുവിളിക്കുന്നത്​ കമ്പനിയുടെ ഏറ്റവും വേഗതയേറിയ മോഡൽ
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫെരാരി സൂപ്പർ...

ഫെരാരി സൂപ്പർ കാറുകൾക്കും തകരാർ; തിരിച്ചുവിളിക്കുന്നത്​ കമ്പനിയുടെ ഏറ്റവും വേഗതയേറിയ മോഡൽ

text_fields
bookmark_border

ഫെരാരി അമേരിക്കയിൽ വിറ്റഴിച്ച 812 മോഡൽ സൂപ്പർകാറുകൾ തിരിച്ചുവിളിക്കുന്നു. 1,063 യൂണിറ്റുകൾ തിരിച്ചുവിളിക്കുമെന്നാണ്​ റി​പ്പോർട്ടുകൾ. 2018 നും 2020 നും ഇടയിൽ നിർമ്മിച്ചവയാണിവ. പിന്നിലെ വിൻഡോകളിലാണ്​ തകരാറ്​ ​. ഉയർന്ന വേഗതയിൽ വിൻഡോകൾ ഇളകിവീഴുന്നതായാണ്​ കണ്ടെത്തിയിരിക്കുന്നത്​. ഇവ കൃത്യമായി പിടിപ്പിച്ചിട്ടുണ്ടാവില്ല എന്നാണ്​ കമ്പനിയുടെ നിഗമനം.

812 സൂപ്പർഫാസ്​റ്റ്​ പേര് സൂചിപ്പിക്കുന്നതുപോലെ ഫെരാരി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തവും വേഗതയേറിയതുമായ മോഡലാണ്​. 6.5 ലിറ്റർ, വി 12 എഞ്ചിനാണ്​ വാഹനത്തിന്​. 2.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. 2020 മാർച്ചിൽ‌ ജർമനിയിലാണ്​‌ ആദ്യമായി തകരാർ റിപ്പോർ‌ട്ട്​ചെയ്‌തത്​. തുടർന്ന് അത്തരം രണ്ട് പരാതികൾ‌കൂടി ലഭിക്കുകയായിരുന്നു.


പിന്നീട്​ നടത്തിയ അന്വേഷണത്തിലാണ്​ വ്യാപക തകരാർ കണ്ടെത്തിയത്​. ഒടുവിൽ വാഹനം തിരിച്ചുവിളിക്കൽ കമ്പനി തുരുമാനിക്കുകയായിരുന്നു. അമേരിക്കയിലെ ഡീലർമാർക്കും ഉടമകൾക്കും ഡിസംബർ മുതൽ അറിയിപ്പുകൾ ലഭിക്കുമെന്നും വിൻഡോ മാറ്റി സ്ഥാപിക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു. ഫെറാരി 812 സൂപ്പർഫാസ്റ്റ്​ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത് 2017 ജനീവ മോട്ടോർ ഷോയിലാണ്. ഇതി​െൻറ എയറോഡൈനാമിക്​ ഡിസൈൻ, ഇലക്ട്രിക് പവർ സ്റ്റിയറിംഗ് എന്നിവ സൂപ്പർ കാറുകളുടെ ലോകത്ത് വേറിട്ടുനിൽക്കുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recallautomobileFerrari812 Superfast
Next Story