ഫിയറ്റ് ബ്രാൻഡിലുള്ള ആദ്യ മിനി എസ്‌യുവി വിപണിക്കായി തയ്യാറെടുക്കുന്നു. പ്രോജക്ട് 363 എന്ന പേരിൽ ഫിയറ്റ് നടത്തുന്ന ഗവേഷണങ്ങളിലാണ് പുതിയ എസ്.യു.വി പിറവിയെടുത്തത്. ഈ വർഷം അവസാനം തെക്കേ അമേരിക്കൻ വിപണികളിൽ വാഹനം വിൽപ്പനയ്‌ക്കെത്തും. വോട്ടിങ് വഴി എസ്‌യുവിയുടെ മാർക്കറ്റിങ് പേര് തിരഞ്ഞെടുക്കാനിരിക്കുകയാണ് ഫിയറ്റ്. ഫിയറ്റ് ആർഗോയുമായാണ് പുതിയ എസ്.യു.വി പ്ലാറ്റ്ഫോം പങ്കിടുന്നത്.
ജീപ്പ് റെനഗേഡിനും തെക്കേ അമേരിക്കയിലെ ഹ്യുണ്ടായ് ക്രെറ്റയ്ക്കും എതിരാളിയാണിത്. പ്രോജക്റ്റ് 363 ഫിയറ്റ് ആരംഭിച്ചിട്ട് കുറേക്കാലമായി. ഫിയറ്റിെൻറ ശക്തികേന്ദ്രമായ തെക്കേ അമേരിക്ക പോലുള്ള വളർന്നുവരുന്ന വിപണികളെ ലക്ഷ്യം വച്ചുള്ള എസ്‌യുവിയാണിത്. ഓൺലൈൻ വോട്ടെടുപ്പ് നടത്തി പൾസ്, ടുവോ അല്ലെങ്കിൽ ഡോമോ എന്നീ പേരുകളിൽ ഒന്ന് വാഹനത്തിന് തിരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് കമ്പനി.
ഡിസൈനും സ്റ്റൈലും
പുതിയ എസ്‌യുവി ഫിയറ്റിെൻറ ഏറ്റവും പുതിയ സ്റ്റൈലിങ് തീമിലാണ് വരിക. ആർഗോ, സ്ട്രാഡ തുടങ്ങിയ മോഡലുകളിൽ കണ്ട ഡിസൈൻ പാറ്റേനാണിത്. വിശാലമായ ഗ്രില്ലും മധ്യഭാഗത്ത് വലിയ ഫിയറ്റ് ലോഗോയുമുണ്ട്. ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൗസിങുകൾ ബമ്പറിൽ ഓരോ അറ്റത്തും കാണാം. പരുക്കൻ രൂപത്തിലുള്ള സ്‌കിഡ് പ്ലേറ്റും ലഭിക്കും. എസ്‌യുവിക്ക് മുകളിലേക്ക് നീങ്ങുന്ന വിൻഡോ ലൈനും വശത്ത് ശക്തമായ ക്യാരക്ടർ ലൈനും ഉണ്ട്. പിന്നിൽ സ്റ്റൈലിഷ് ടെയിൽലാമ്പുകൾ, ടെയിൽഗേറ്റ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണമുള്ള ബമ്പർ എന്നിവ ലഭിക്കും.
എഞ്ചിൻ
ഡയറക്റ്റ് ഇഞ്ചക്ഷൻ 1.0 ലിറ്റർ 128 എച്ച്പി ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. ഐസിൻ സിവിടി ഗിയർബോക്‌സാണ്. കൂടാതെ, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഉണ്ടായിരിക്കും. തെക്കേ അമേരിക്കൻ-സ്പെക് ജീപ്പ് കോമ്പസിന് കരുത്ത് പകരുന്ന അതേ മോട്ടോറാണിത്. ചില വിപണികളിൽ വരാനിരിക്കുന്ന മൂന്ന്-വരി ജീപ്പ് എസ്‌യുവിയിലും ഇൗ എഞ്ചിൻ ഉണ്ടാകും. 1.3 ലിറ്റർ 109 എച്ച്പി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അടിസ്ഥാന വേരിയന്റുകളിൽ ഓഫർ ചെയ്യും. വാഹനം ഇന്ത്യയിൽ എത്തുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല.
ഫിയറ്റിന്റെ മാതൃ കമ്പനിയായ സ്റ്റെല്ലാൻറിസ് നിലവിൽ ഇന്ത്യയിലുള്ള ജീപ്പ് ബ്രാൻഡിനൊപ്പം പുതിയ സിട്രോണിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റെല്ലാൻറിസിന് കീഴിൽ, ജീപ്പ് ത്രീ റോ എസ്‌യുവി, സിട്രോൺ സിസി 21 കോംപാക്റ്റ് എസ്‌യുവി, സിസി 21 െൻറ വകഭേദം എന്നിവ ഉൾപ്പെടുന്ന മൂന്ന് പുതിയ എസ്‌യുവികൾ ഇന്ത്യയ്ക്കായി ആസൂത്രണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.