കേന്ദ്ര ഉത്തരവിെൻറ മറവിൽ സംസ്ഥാനത്തെ ടാക്സി തൊഴിലാളികളെ ദുരിതത്തിലാക്കി സർക്കാർ. പഴയ ടാക്സി വാഹനങ്ങൾക്ക് ഫിറ്റ്നസ് പുതുക്കാൻ ജി.പി.എസ് നിർബന്ധമാക്കാനുള്ള തീരുമാനമാണ് ലക്ഷക്കണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്.
കേന്ദ്ര ഉത്തരവ് പ്രകാരം 2019 ജനുവരി ഒന്നുമുതൽ നിരത്തിലിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങൾക്കും ജി.പി.എസ് നിർബന്ധമാക്കിയിരുന്നു. പഴയ വാഹനങ്ങളുടെ കാര്യം അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നായിരുന്നു കേന്ദ്രത്തിെൻറ നിർദേശം. ഇതേ തുടർന്ന് കേരളത്തിൽ ജി.പി.എസ് നിർബന്ധമാക്കുകയായിരുന്നു.
ഫിറ്റ്നസിനുവേണ്ടി സമീപിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഇല്ലാത്തവർക്ക് ഫിറ്റ്നസ് പുതുക്കി നൽേകണ്ടതില്ലെന്നുമാണ് ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നത്. ഇതോടെ ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന ടാക്സി തൊഴിലാളികൾ വൻ പ്രതിസന്ധിയിലായി.
നിലവിൽ 7000- 7500 രൂപയാണ് ജി.പി.എസ് സംവിധാനത്തിെൻറ വിപണിവില. കോവിഡിൽപെട്ട് നട്ടം തിരിയുേമ്പാഴും വാഹനം നിരത്തിലിറക്കാൻ ഇത്രയും തുക ഒരുമിച്ച് കണ്ടെത്തേണ്ട ദുരവസ്ഥയിലാണ് ടാക്സി തൊഴിലാളികൾ. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് 2019 ഏപ്രിലിൽ തൊഴിലാളികൾ സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഗതാഗത മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് ഉറപ്പ് നൽകി.
കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമെ ജി.പി.എസ് നിർബന്ധമാക്കുന്ന തീരുമാനവുമായി മുന്നോട്ട് പോകുകയുള്ളുവെന്ന് അന്ന് മന്ത്രി വാഗ്ദാനം നൽകിയിരുന്നതായും തൊഴിലാളി യൂനിയനുകൾ പറയുന്നു. എന്നാൽ പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. ജി.പി.എസ് നിർബന്ധമാക്കുന്നതിൽ കടുത്ത അഴിമതി ഉണ്ടെന്നും തൊഴിലാളി യൂനിയനുകൾ ആരോപിക്കുന്നു.
ആദ്യ കാലത്ത് ഒരു ജി.പി.എസ് യൂനിറ്റിന് 12000-മുതൽ 18000 വരെയായിരുന്നു വില. പിന്നീടത് പടിപടിയായി കുറഞ്ഞ് 7000-7500ലെത്തി. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെ ഇൗ ഇടപാടിൽ ഇടനിലക്കാരാണെന്നും ഇവർ കമ്മീഷൻ കൈപ്പറ്റുന്നുണ്ടെന്നും തൊഴിലാളി യുനിയനുകൾ ആരോപിക്കുന്നു.
തീരുമാനം പുനഃപരിശോധിച്ചിെല്ലങ്കിൽ കടുത്ത പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ടാക്സി തൊഴിലാളി സംഘടനകൾ. ഫിറ്റ്നസ് തീരുന്ന മുറക്ക് വാഹനങ്ങൾ ആർ.ടി ഒാഫീസുകൾക്ക് മുന്നിൽ വാഹനം ഉപേക്ഷിക്കുന്നതുൾപ്പടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഒാർഗനൈസേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോൺ പാറശാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.