എതിരാളികളെ വിറപ്പിച്ച് ഹാര്‍ളി എക്‌സ് 440 ബുക്കിങ്ങ് നിർത്തുന്നു

അമേരിക്കന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ളി ഡേവിഡ്‌സണിന്‍റെ എക്‌സ്440 യുടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് താത്കാലികമായി നിര്‍ത്തിവെക്കാൻ തീരുമാനിച്ച് നിര്‍മാതാക്കള്‍. ഓഗസ്റ്റ് മൂന്നാം തീയതിക്ക് ശേഷം താത്കാലികമായി ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനത്തില്‍ തന്നെ ഹിറ്റായ വാഹനത്തിന്‍റെ ബുക്കിങ്ങും കുതിച്ചുകയറിയിരുന്നു. നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചിരുന്നതിനും മുകളിലാണ് എക്‌സ്440 യുടെ ബുക്കിങ്ങ്. ഇതാണ് ബുക്കിങ് നിർത്തിവെക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.


രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പാണ് വാഹനം നിർമിച്ച് വിപണിയിലെത്തിക്കുന്നത്. മടങ്ങിപ്പോക്ക് പ്രഖ്യാപിച്ച ഹാര്‍ളിയെ ഇന്ത്യയില്‍ പിടിച്ച് നിര്‍ത്തിയത് ഹീറോ ആണ്. രാജസ്ഥാനിലെ നീമ്രാണയിലുള്ള ഗാര്‍ഡന്‍ ഫാക്ടറിയിലാണ് ബൈക്ക് നിര്‍മിക്കുന്നത്. ഒക്ടോബര്‍ മാസം മുതല്‍ വാഹനം ഡെലിവറി ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിര്‍മിച്ച് അന്താരാഷ്ട്ര വിപണിയിലേക്ക് എക്സ് 440 കയറ്റുമതി ചെയ്യാനാണ് പദ്ധതി.


മൂന്ന് വേരിയന്റുകളില്‍ എത്തുന്ന എക്‌സ് 440 ക്ക് 2.29 ലക്ഷം രൂപ മുതല്‍ 2.69 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ് പ്രാരംഭ വില പ്രഖ്യാപിച്ചിരുന്നത്. രണ്ടു ദിവസത്തിനകം നിര്‍ത്തുന്ന ബുക്കിങ്ങ് വീണ്ടും ആരംഭിക്കുന്നതോടെ വാഹനത്തിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടാവുമെന്നാണ് സൂചന. ബുക്കിങ്ങ് എപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 27 ബി.എച്ച്.പി പവറും 38 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 440 സി.സി. ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനാണുള്ളത്.

Tags:    
News Summary - Harley-Davidson X440 online bookings open till August 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.