കൂടുതൽ കരുത്തുള്ള എക്സ് പൾസ് 200 4 വാൽവ് വിപണിയിലിറക്കി ഹീറോ. ഓഫ് റോഡ് ക്ഷമത, മികച്ച സാങ്കേതികവിദ്യ, വൈവിധ്യമാ൪ന്ന സ്റ്റൈലിങ് എന്നിവയുമായാണ് ഇന്ത്യയിലെ ആദ്യത്തെ 200 സിസി അഡ്വഞ്ച൪ മോട്ടോ൪സൈക്കിളായ എക്സ് പൾസ് എത്തുന്നത്. പരിഷ്ക്കരിച്ച എഞ്ചിൻ കൂളിങ് സംവിധാനം, മികച്ച സീറ്റ് പ്രൊഫൈൽ, നവീകരിച്ച എൽഇഡി ഹെഡ് ലൈറ്റുകൾ എന്നിവ ബൈക്കിെൻറ പ്രത്യേകതയാണ്. 1,28,150 രൂപ (എക്സ് ഷോറൂം, ഡെൽഹി) വിലയിൽ ബൈക്ക് ലഭ്യമാകും.
മാറ്റങ്ങൾ
നേരത്തേയുണ്ടായിരുന്ന 199.6 സിസി എയർ-കൂൾഡ് എഞ്ചിനുള്ള ലളിതമായ രണ്ട്-വാൽവ് സജ്ജീകരണത്തിനുപകരം നാല് വാൽവ് കോൺഫിഗറേഷനിലാണ് പുതിയ വാഹനം എത്തുന്നത്. ഉയർന്ന ആർപിഎമ്മിൽ എഞ്ചിൻ കൂളിങ് ഉയർത്താൻ നാല്-വാൽവ് സജ്ജീകരണം സഹായിക്കും. 2V യുടെ 18.1hp, 16.45Nm എന്നീ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നാല് വാൽവ് പതിപ്പിന് കരുത്ത് കൂടിയിട്ടുണ്ട്. ഇപ്പോൾ 19.1hp ഉം 17.35Nm ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. സ്റ്റാർട്ടറും കിൽ സ്വിച്ചും ഉൾക്കൊള്ളുന്ന അപ്ഡേറ്റ് ചെയ്ത സ്വിച്ച് ഗിയറും വാഹനത്തിലുണ്ട്.
മറ്റ് മാറ്റങ്ങൾ
മെച്ചപ്പെടുത്തിയ എൽഇഡി ഹെഡ് ലൈറ്റ് രാത്രിയിൽ മികച്ച കാഴ്ച നൽകും. സ്മാ൪ട്ട്ഫോൺ കണക്ടിവിറ്റിയും കോൾ അലെ൪ട്ടുകളുമുള്ള പൂ൪ണമായും ഡിജിറ്റലായ എൽസിഡി ഇ൯സ്ട്രുമെൻറ് ക്ലസ്റ്റ൪, ടേൺ-ബൈ-ടേൺ നാവിഗേഷ൯, ഗിയ൪ ഇ൯ഡിക്കേറ്റ൪, ഇക്കോ മോഡ്, രണ്ട് ട്രിപ്പ് മീറ്ററുകൾ, സിംഗിൾ ചാനൽ എബിഎസ് തുടങ്ങിയ ഫീച്ചറുകൾ സ്റ്റാ൯ഡേ൪ഡായി നൽകിയിട്ടുണ്ട്.
എ൯ജിനെ സംരക്ഷിക്കുന്ന അലുമിനിയം സ്കിഡ് പ്ലേറ്റ്, പരമാവധി ഗ്രിപ്പും കൺട്രോളും നൽകുന്ന ബ്രേക്ക് പെഡൽ, ആഴമുളള വെള്ളക്കെട്ട് മുറിച്ചുകടക്കാ൯ മുകളിലേക്ക് ഉയ൪ന്ന് നിൽക്കുന്ന എക്സ് ഹോസ്റ്റ് എന്നിവ അപകടകരമായ ഭൂപ്രദേശങ്ങളിൽ തടസ രഹിതമായ യാത്ര ഉറപ്പാക്കുന്നു.
രാവും പകലും യാത്ര ചെയ്യാം
ലഗേജ് കൊണ്ടുപോകുന്നതിന് ബംഗീ ഹുക്കുകളോടുകൂടിയ ലഗേജ് പ്ലേറ്റ് മോട്ടോ൪സൈക്കിളിലുണ്ട്. പി൯സീറ്റ് യാത്രക്കാര൯ ഉൾപ്പെടെ ലഗേജ് സഹിതം മികച്ച യാത്രക്ഷമത ഹീറോ അഡ്വഞ്ചറിൽ ഉറപ്പുതരുന്നു. പരിഷ്ക്കരിച്ച സീറ്റ് കംഫ൪ട്ട്, കാറ്റിൽ നിന്ന് സംരക്ഷണം നൽകുന്ന വി൯ഡ് ഷീൽഡ്, യുഎസ്ബി ചാ൪ജ൪, ഫ്രണ്ട്, റിയ൪ പെഡൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയും എടുത്തുപറയേണ്ടതാണ്. ട്രയൽ ബ്ലൂ, ബ്ലിറ്റ്സ് ബ്ലൂ, റെഡ് റെയ്ഡ് എന്നീ മൂന്ന് നിറങ്ങളിലാണ് എക്സ് പൾസ് എത്തുന്നത്.
റാലി കിറ്റ്
മോട്ടോ൪സ്പോ൪ട്ട്സ് പ്രേമികളുടെ പ്രിയപ്പെട്ട റാലി കിറ്റ് എക്സ് പൾസ് 200 4 വിയെ ഒരു റാലി മെഷീനാക്കി മാറ്റുന്നു. പൂ൪ണ്ണമായും റോഡ് നിയമങ്ങൾക്കനുസൃതവും മോട്ടോ൪സ്പോ൪ട്ട്സ് ഇവൻറുകൾക്ക് എഫ്എംഎസ് സിഐ അംഗീകാരമുള്ളതാണ് റാലി കിറ്റെന്ന് ഹീറോ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.